web analytics

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാനെത്തിയ യുവാവിന് ക്രൂര മർദനം

കൊച്ചിയിൽ പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാനെത്തിയ യുവാവിന് ക്രൂര മർദനം

കൊച്ചി: എറണാകുളത്ത് യുവാവിന് നേരെ സദാചാര ആക്രമണമെന്ന് പരാതി. പെൺസുഹൃത്തിനെ ഹോസ്റ്റലിൽ ആക്കാൻ എത്തിയ യുവാവിനെയാണ് ആൾക്കൂട്ടം ക്രൂരമായി മർദിച്ചെന്നാണ് പരാതി.

അഞ്ചുമന ക്ഷേത്രത്തിനു സമീപത്തു വെച്ചാണ് ആക്രമണമുണ്ടായത്. സദാചാര ഗുണ്ടായിസത്തിനെതിരെ പൊലീസ് ഒന്നും ചെയ്തില്ലെന്നും പരാതിക്കാരനായ യുവാവ് ആരോപിച്ചു.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവിനെയാണ് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നേരെ നാട്ടുകാർ ഭീഷണിമുഴക്കുകയും ചെയ്തു.

സഹായത്തിനായി പോലീസിനെ വിളിച്ചെങ്കിലും ആക്രമിച്ചവർക്കൊപ്പം ചേർന്ന് പോലീസ് മാനസികമായി പീഡിപ്പിച്ചെന്നും ആണ് യുവാവിന്റെ ആരോപണം. എംഡിഎംഎ വിൽപ്പനക്കാരനായും വഴിയിൽ അശ്ലീലം കാട്ടുന്ന ആളായും തന്നെ ചിത്രീകരിച്ചെന്നും യുവാവ് പറഞ്ഞു.

എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ട് യുവാവ്. ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറിയ യുവാവ് നിരവധി സാധനങ്ങൾ അടിച്ചു തകർത്തു.

അർദ്ധനഗ്നനായ യുവാവിന്റെ പെരുമാറ്റം ലഹരി ഉപയോഗിച്ചിട്ടാണെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ച യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

‘എനിക്കൊരു 500 രൂപ വേണമെന്നും ഷർട്ട് വാങ്ങണമെന്നും പറഞ്ഞ് യുവാവ് ബഹളം വയ്ക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെ ഒരു വനിതാ ജീവനക്കാരി പണം നൽകാമെന്ന് പറഞ്ഞ് യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു.

ഞായറാഴ്ചയായിട്ടും രോഗികളുടെ തിരക്കുണ്ടായിരുന്ന ആശുപത്രിയിൽ യുവാവിന്റെ അതിക്രമം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Summary: A youth in Ernakulam was assaulted in a moral policing incident while dropping his girlfriend at a hostel near Anjumana temple. The mob reportedly attacked him brutally.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം അഹമ്മദാബാദ്: നടന്ന ദേശീയ...

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും കണ്ണൂർ: പാലത്തായി...

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര കൊച്ചി ∙ തെരഞ്ഞെടുപ്പ്...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

Related Articles

Popular Categories

spot_imgspot_img