web analytics

ഗുണകേവിൽ അതിക്രമിച്ച് കയറി റീൽസ് എടുത്തു; യുവാവിന് 10000 രൂപ പിഴ

ചെന്നൈ: കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗുണ കേവിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരണം നടത്തിയ യുവാവിന് പിഴ ചുമത്തി വനം വകുപ്പ്.

തമിഴ്നാട് സ്വദേശിയായ യുവാവിനാണ് ഇത്തരത്തിൽ ശിക്ഷ വിധിച്ചത്. അനുമതി ഇല്ലാതെ ഗുണ കേവിലേക്ക് അതിക്രമിച്ച് കടന്നതിനാലാണ് പിഴശിക്ഷ നൽകിയത്. 10,000 രൂപ പിഴ അടയ്ക്കണമെന്നാണ് വനംവകുപ്പ് യുവാവിന് നിർദേശം നൽകിയിരിക്കുന്നത്.

ഗുഹയ്ക്കുള്ളിലും പരിസരങ്ങളിലും നിന്ന് വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടിയുണ്ടാകുമെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. മലയാള സിനിമ മഞ്ഞുമ്മൽ ബോയ്സിൻ്റെ വൻ വിജയത്തിന് ശേഷമാണ് ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായത്.

ധാരാളം വിനോദ സഞ്ചാരികൾനോക്കി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി യുവാവ് ഗേറ്റിനുള്ളിലൂടെ അകത്തേക്ക് കടന്നത്. തുടർന്ന് അനുമതി ഇല്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.

ഇത്തരത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പിന്നീട് റീൽ ആക്കി സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ട് യുവാവിന് പിഴ ചുമത്തിയത്. തമിഴ്നാട് വനം വകുപ്പിന്റേതാണ് നടപടി.

ENGLISH SUMMARY:

A youth from Tamil Nadu has been fined by the Forest Department for trespassing into the popular tourist spot Gunaa Cave in Kodaikanal to shoot reels without permission. He was penalized for entering the restricted area without authorization, and the department has directed him to pay a fine of ₹10,000.

spot_imgspot_img
spot_imgspot_img

Latest news

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

Other news

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യം തൃപ്തികരം, അംഗീകാരം ലഭിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ വിജയം കൈവരിക്കാൻ അനുകൂല...

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ്

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ് തിരുവനന്തപുരം: കൈക്കൂലി...

അന്ധവിശ്വാസത്തിന്റെ കൊടുംക്രൂരത; മന്ത്രവാദമാരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ ചുട്ടുകൊന്നു; കയ്യിലിരുന്ന കുഞ്ഞിനോട് പോലും ദയ കാട്ടാതെ അക്രമിസംഘം

അന്ധവിശ്വാസത്തിന്റെ കൊടുംക്രൂരത; മന്ത്രവാദമാരോപിച്ച് അമ്മയെയും കുഞ്ഞിനെയും ജീവനോടെ ചുട്ടുകൊന്നു; കയ്യിലിരുന്ന കുഞ്ഞിനോട്...

Related Articles

Popular Categories

spot_imgspot_img