കല്ലുവെട്ടു കുഴിയില്‍ 24 കാരി മരിച്ചനിലയില്‍
പാലക്കാട്: കല്ലുവെട്ടു കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയിലാണ് സംഭവം. കോട്ടയം സ്വദേശിയായ അഞ്ജുമോളാ(24)ണ് മരിച്ചത്.
കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ അഞ്ജുമോളുടെ ഭർത്താവ് വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസവും കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം.
ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.
പാലക്കാട്ടെ മീരയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 )യുടെ ഭർത്താവ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അനൂപിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ പത്താം തീയതിയാണ് മീരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്.
പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം കഴിഞ്ഞത്.
മരിക്കുന്നതിന് തലേന്ന് ഭര്‍ത്താവുമായി പിണങ്ങിയ മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു.
എന്നാല്‍ രാത്രി അനൂപ് തന്നെ എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്.
ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന് മീരയ്ക്ക് നിരന്തരം പരാതിയുണ്ടായിരുന്നു.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നടക്കാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. അനൂപിന്റെ നിരന്തര മര്‍ദ്ദനമാണ് മീരയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും ആണ് വീട്ടുകാരുടെ ആരോപണം.
Summary: A young woman was found dead in a stone quarry at Elambulassery, Mannarkkad, Palakkad.