ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്‍ വെടിയേറ്റ് മരിച്ചു. ബൈക്കിന്റെ പിന്സീറ്റിലിരുന്നയാളാണ് ദാരുണമായി മരിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയിൽ, ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രേം സിങ് എന്ന യുവാവാണ് മരിച്ചത്.(A young man was shot dead while riding a bike)
ബൈക്ക് ഓടിക്കൊണ്ടിരിക്കവെ പ്രേം സിങ്ങിന് വെടിയേല്‍ക്കുന്നതും, സഹപ്രവര്‍ത്തകന്‍ ബൈക്ക് നിര്‍ത്തുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. ബൈക്ക് നിര്‍ത്തിയ ഉടന്‍ പ്രേം സിങ്ങിന്റെ ശരീരം റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
മഥുരയിലെ ഛട്ടയിലുള്ള പെപ്‌സി ഫാക്ടറിയിലാണ് പ്രേം സിങ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ സഹപ്രവര്‍ത്തകന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പിന്നിൽ ആരാണെന്നു വ്യക്തമല്ല.പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യംപുറത്തു വന്നിട്ടുണ്ട്.