കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; പത്തനംതിട്ട കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു

പത്തനംതിട്ട കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. പരിക്കേറ്റ കൊടുമൺ സ്വദേശി ദീപക്കിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. (A young man was assaulted by entering the house in the Kodumann of Pathanamthitta)

കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണ്.

ALSO READ:

ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെ മാത്രം, കൊല്ലുന്നത് ഒരേ രീതിയിൽ; ‘സാരി’ സീരിയൽ കില്ലർ ഒരു വർഷത്തിനിടെ കൊന്നുതള്ളിയത് 13 സ്ത്രീകളെ, ഭീതിയിൽ ഒരു ഗ്രാമം

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ‘സാരി’ കൊലപാതക പരമ്പരയിലെ പ്രതിയെ തേടി പോലീസ്. . കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒൻപത് സ്ത്രീകളെയാണ് അജ്ഞാതനായ വ്യക്തി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് സംഭവം. Sari’ serial killer killed 13 women in one year

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ 2ന് അനിത എന്ന സ്ത്രീയുടെ കൊലപാതകം കൂടി നടന്നതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രം ബറേലി ജില്ലാ പൊലീസ് പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം ജൂണിൽ മൂന്ന് കൊലപാതകങ്ങളും ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഓരോന്നും നവംബറിൽ രണ്ട് കൊലപാതകങ്ങളുമാണ് ബറേലി ജില്ലയിലെ വിവിധ ഇടങ്ങളിൽ നടന്നത്.

സ്ത്രീകളെ കൊലപ്പെടുത്തിയ രീതി പരിശോധിച്ച പൊലീസ്, കൃത്യത്തിന് പിന്നിൽ ഒരു പരമ്പരക്കൊലയാളിയാകാമെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. ഷാഹി, ഷീഷ്ഗഡ്, ഷെർഗഡ് പോലീസ് സ്റ്റേഷൻ പരിധികളിലായി എട്ട് സ്ത്രീകളാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്.

45 നും 65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം സ്ത്രീകളെയും അവർ ധരിച്ചിരുന്ന സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം നടന്ന പ്രദേശങ്ങളിലെ ആളുകളുമായി സംസാരിച്ച ശേഷമാണ് ബറേലി ജില്ലാ പൊലീസ് മൂന്ന് പ്രതികളുടെ രേഖാചിത്രങ്ങൾ തയാറാക്കിയത്.

കരിമ്പ് തോട്ടങ്ങളിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ പരിശോധിച്ചതിൽ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൊലപാതകം തുടർക്കഥയായതോടെ, പൊലീസ് രാത്രികാല പട്രോളിങ് ഊർജിതമാക്കിയിരുന്നു. കൊലയാളിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

വന്യജീവി ആക്രമണം; 2 വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ

വന്യജീവി ആക്രമണം; രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത് 84 പേർ കൊച്ചി: വന്യജീവി ആക്രമണങ്ങളിൽ...

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു

യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു ആലുവ: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

തൊഴിൽ തട്ടിപ്പ്: യുകെ മലയാളി അറസ്റ്റില്‍

തൊഴിൽ തട്ടിപ്പ്: യുകെയിൽ മലയാളി അറസ്റ്റില്‍ ജോലിതട്ടിപ്പ് നടത്തിയ മലയാളി യുവാവ് യുകെയിൽ...

Related Articles

Popular Categories

spot_imgspot_img