‘അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞു, കയ്യിൽ സ്പ്രേകുപ്പി’; കോട്ടയത്ത് പെൺകുട്ടിയെ കാറിൽകയറ്റി കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; അതിരമ്പുഴ സ്വദേശി പോലീസ് കസ്റ്റഡിയിൽ

കാറിലെത്തി എട്ടാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. നാട്ടകത്ത് നടന്ന സംഭവത്തിൽ അതിരമ്പുഴ സ്വദേശിയെയാണ് ചിങ്ങവനം പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. A young man tried to carry a girl in a car in Kottayam

സ്കൂൾ വിട്ടു വരുന്നതിനിടെ, യുവാവ് താൻ കുട്ടിയുടെ അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ, കുട്ടി കാറിൽ കയറാൻ തയ്യാറാവാതെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, ചൊവ്വാഴ്ച രാത്രിയോടെയാണ് യുവാവിനെ അറസ്റ്റുചെയ്തത്. ഭാരതീയ ന്യായസംഹിതയിലെ 78, 137 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്.

വൈകീട്ട് ട്യൂഷൻ കഴി‍ഞ്ഞുവരുമ്പോൾ കാർ സമീപത്തെ ക്ഷേത്രത്തിനടുത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിലൂണ്ടായിരുന്ന ആൾ കഞ്ഞിക്കുഴിക്ക് പോകുന്ന വഴി ചോദിച്ചു. പിന്നീട് വീട്ടിൽക്കൊണ്ടുപോയി വിടണമോയെന്നും ചോദിച്ചു.

പെൺകുട്ടി വേണ്ടെന്നുപറഞ്ഞതോടെ,. അച്ഛൻ പറഞ്ഞിട്ടാണ് വന്നതെന്നും അച്ഛന്റെ സുഹൃത്താണെന്നും ഇയാൾ പറഞ്ഞു. കാറിൽ കയറാൻ കുറേ നിർബന്ധിച്ചു. ഇയാളുടെ കൈയിൽ ഒരു സ്പ്രേ കുപ്പിയും ഉണ്ടായിരുന്നതായി പെൺകുട്ടി പറയുന്നു.

തുടർന്ന് വേഗത്തിൽ നടന്ന പെൺകുട്ടിയുടെ അരികിലൂടെ സ്പീഡിൽ പോയ കാർ റോഡിന്റെ വശത്ത് നിർത്തിയിട്ടു. ഇതോടെ ഭയന്ന പെൺകുട്ടി വീട്ടിൽ എത്തി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

Related Articles

Popular Categories

spot_imgspot_img