ആൾമറയില്ലാത്ത കിണറിലേക്ക് കാൽവഴുതി വീണ് യുവാവിനു ദാരുണാന്ത്യം. ചുണ്ടേൽ കുഞ്ഞങ്ങോട് നാല് സെന്‍റ് ഉന്നതിയിലെ പ്രകാശ് (42) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള കിണറിലേക്ക് യുവാവ് അബദ്ധത്തിൽ വീഴുകയായിരുന്നു.
ആൾമറയില്ലാത്ത കിണറിന്റെ സമീപത്തേക്ക് യുവാവ് എത്തിയപ്പോൾ തന്നെ കാൽ വഴുതി കിണറിനുള്ളിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കമ്പളക്കാട് പറളിക്കുന്നിൽ വീട് നിർമ്മാണ ജോലി ചെയ്യുന്ന ആളുകൾക്കൊപ്പം സഹായത്തിന് എത്തിയതായിരുന്നു യുവാവ്.