ആൺകുട്ടികൾ വേഷം മാറി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറുന്നതും പിടിക്കപ്പെടുന്നതും ഒക്കെ വളരെ രസകരമായി മാത്രമാണ് നാം സിനിമയിൽ കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ ചെയ്യുന്നവരും കുറവല്ല. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുന്നത്. പെൺകുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലിൽ കയറിയ യുവാവിന്റെ വീഡിയോ ആണ് ഇത്. എക്സ് സമൂഹമധ്യമത്തിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
പെൺകുട്ടിയുടെ വേഷം ധരിച്ച് ലേഡീസ് ഹോസ്റ്റലിൽ കയറിയ ആളെ കോളേജ് അധികൃതർ പിടികൂടി എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഒരുകൂട്ടം വിദ്യാർത്ഥിനികൾക്കിടയിലേക്ക് ഒരു യുവാവിനെയും കൊണ്ട് അധ്യാപകരെ എത്തുന്നതായി വീഡിയോയിൽ കാണാം. യുവാവിനെ ടീച്ചർമാർ വടികൊണ്ട് അടിക്കുന്നുണ്ട്. ഇതിനിടെ വന്നാൽ മറ്റൊരാൾ ടീച്ചറിന്റെ കയ്യിൽ നിന്നും വടി വാങ്ങി യുവാവിനെ അടിക്കുന്നു. പിന്നീട് ഹോസ്റ്റൽ വരാന്തയിലൂടെ യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതായി കാണാം. ഇതിനിടയിൽ എല്ലാം യുവാവിനെ നിരന്തരം അടിക്കുന്നുണ്ട്. പെൺകുട്ടികളുടെ കൂവലും കേൾക്കാം. വൈറലായ വീഡിയോ മണിക്കൂറുകൾക്കകം 6 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോ കാണാം.
@gharkekalesh pic.twitter.com/MUMbXK2c4n
— Arhant Shelby (@Arhantt_pvt) March 26, 2024