വണ്ടാനം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്കു നേരെ കയ്യേറ്റം. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയാണ് മദ്യലഹരിയിലായിരുന്ന രോഗി കയ്യേറ്റം ചെയ്തത്. (A young man assaulted a female doctor in Alappuzha Medical College:)
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ്, വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്. നെറ്റിയിൽ മുറിവുമായാണ് ഷൈജു ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്.
മദ്യലഹരിയിലായിരുന്ന ഷൈജു, ചികിത്സയ്ക്കിടെ, അത്യാഹിത വിഭാഗത്തിലെ ഹൗസ് സർജനായ അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്ന് പിടിച്ചു മാറ്റുകയായിരുന്നു.
ആക്രമിച്ചതിന് ശേഷം ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞു.
ഷൈജുവിനായി തിരച്ചിൽ ആരംഭിച്ചതായി അമ്പലപ്പുഴ പൊലീസ്അറിയിച്ചു.