ഭൂലോക സുന്ദരിയെ കണ്ടെത്തി. അങ്ങനെ വെറുതെ ഒരു സുന്ദരിയൊന്നുമല്ല ആകാരഭംഗിയുള്ള അഴകളവുകൾ കൃത്യമായ സുന്ദരി. അങ്ങനെ ഒരാളെ കണ്ടെത്താൻമനുഷ്യരെകൊണ്ട് ബുദ്ധിമുട്ടാണ്. പക്ഷെ ഇപ്പോൾ എന്തിനും ഏതിനും എഐ ഉണ്ടല്ലോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ആകാരഭംഗിയും അഴകളവുകളും കൃത്യമായ സുന്ദരിയെ കണ്ടെത്തിയിരിക്കുന്നത്.
എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രൂപമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത് ബ്രസീലിയൻ ഫിറ്റ്‌നെസ് ഇൻഫ്‌ളുവൻസർ കരോൾ റോസലിനെയാണ്. എഐയുടെ സഹായത്തോടെ പ്ലേ ബോയ് ഓസ്‌ട്രേലിയ നടത്തിയ വിശകലനത്തിലാണ് എല്ലാം തികഞ്ഞ ആകാരഭംഗിയൊത്ത ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ കണ്ടെത്തിയിരിക്കുന്നത്.
കരോൾ റോസലിന്റെ ആരോഗ്യവും ശാരീരികക്ഷമതയും ഉൾപ്പെടെ എഐ സംവിധാനത്തിന്റെ സഹായത്തോടെ വിശകലനം നടത്തിയതിന് പിന്നാലെയാണ് കരോളിന് പെർഫക്ട് 10 മാർക്ക് നൽകിയത്. ബ്രസീലിലെ സാവോപോളോ സ്വദേശിനിയാണ് 25കാരിയായ കരോൾ റോസലിൻ. പൂർണതയുള്ള സ്ത്രീ ശരീരം എന്നാണ് കരോളിനെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിശേഷിപ്പിക്കുന്നത്.