ട്രെയിന് മുന്നിൽ നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച യുവതി ട്രെയിൻ ഇടിച്ച് മരിച്ചു. മെക്സിക്കോയിലെ ഹിഡാൽഗോയിൽ ചൊവ്വാഴ്‌ച്ചയായിരുന്നു സംഭവം. കാനഡയിൽ നിന്നും മെക്സിക്കോ സിറ്റിയിലേക്കുളള എമ്പ്രസ് 2816 തീവണ്ടി കടന്നുപോകുന്നതിനിടെയാണയിരുന്നു യുവതിയോട് സാഹസം.
അപകടകരമായ തരത്തിൽ സെൽഫിയെടുക്കാൻ ട്രാക്കിനോട് ചേർന്ന് നിന്നതാണ് വിനയായത്. ട്രെയിനിന്റെ മുൻഭാഗം തലയിൽ തട്ടിയ യുവതി തൽക്ഷണം മരിച്ചു.മെക്സിക്കൻ സ്വദേശിയായ ടൂൾസ് അലോൻഡ്ര (28) എന്ന യുവതിയാണ് അപകടത്തിൽ മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
https://twitter.com/i/status/1798373325397495919
അദ്ധ്യാപികയായ അലോൻഡ്ര കുഞ്ഞുമൊത്താണ് പ്ലാറ്റ്‌ഫോമിൽ എത്തിയത്. ക്യാമറയിൽ പതിഞ്ഞ ഈ സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.