വത്തിക്കാനിൽ പുതു ചരിത്രം പിറന്നു. വത്തിക്കാൻ നഗരഭരണം വനിതയുടെ കരങ്ങളിൽ. സിസ്റ്റർ റഫേല പെട്രീനയെയാണ് വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പ്രസിഡന്റായി പോപ്പ് ഫ്രാൻസിസ് നിയമിച്ചത്.
വത്തിക്കാൻ ഭരണകൂടത്തിൽ ജനറൽ സെക്രട്ടറിയായിരുന്നു സിസ്റ്റർ പെട്രീന. 44 ഹെക്ടർ വരുന്ന വത്തിക്കാൻ സിറ്റിയുടെ ഗവർണർ പദവിയാണ് സിറ്റി സ്റ്റേറ്റിന്റെ പ്രസിഡന്റ് എന്നത്.
കർദിനാൾ ഫെർണാണ്ടോ വർഗസ് അൽസാഗ വിരമിച്ച ഒഴിവിലാണ് സിസ്റ്റർ റഫേല പെട്രീന വത്തിക്കാന്റെ പ്രസിഡന്റ് പദവിയിൽ എത്തുന്നത്.