തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. തെലങ്കാനയിലെ കോൺസ്റ്റബിൾ നാഗമണിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിൽ നാഗമണിയുടെ സഹോദരനാണെന്നാണ് പോലീസിന്റെ നിഗമനം. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. 15 ദിവസം മുൻപായിരുന്നു നാഗമണിയുടെ വിവാഹം നടന്നത്. പൊലീസ് അന്വേഷണം തുടങ്ങി.