കൊച്ചി: കോതമംഗലത്ത് പാൽ കയറ്റിവന്ന വാഹനം കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. നേര്യമംഗലം -കോതമംഗലം റൂട്ടിൽ കുത്തുകുഴിയിൽ ആണ് സംഭവം.
നേര്യമംഗലം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു പാൽ വണ്ടിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെതുടർന്ന് വാഹനത്തിൽനിന്ന് അനിയന്ത്രിതമായി പുക ഉയർന്നത് ആശങ്ക പരത്തി. എഞ്ചിൻ ഓഫാക്കിയപ്പോൾ പുക താനേ നിന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.