web analytics

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ട്യൂഷൻ ടീച്ചർക്കെതിരെ വീണ്ടും പോക്സോ കേസ്

ആറന്മുള: പോക്സോ കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ട്യൂഷൻ സെന്റർ നടത്തിപ്പുകാരനായ അധ്യാപകനെതിരെ വീണ്ടും കേസ്. മറ്റൊരു പോക്സോ കേസിൽ പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കിടങ്ങന്നൂർ ജങ്ഷനിലെ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും ഗണിത അദ്ധ്യാപകനുമായ കാക്കനാട്ട് പുതുപ്പറമ്പിൽ വീട്ടിൽ അലക്സ് കാക്കനാട് എന്ന് വിളിക്കുന്ന എബ്രഹാം അലക്സാണ്ടർ ( 62) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരന്റെ മൊഴിപ്രകാരമാണ് രണ്ടാമത്തെ കേസ് പോലീസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മാസം 28 ന് വൈകിട്ട് 4.30 നാണ് ഇവരോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്. ഇവിടെ പഠിക്കുന്ന മറ്റൊരു പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമം നടത്തിയതിന് 30 നാണ് ആദ്യ പോക്സോ കേസ് എടുത്തത്.

പിന്നാലെ അറസ്റ്റ ചെയ്ത് റിമാൻഡ് ചെയ്തു. ക്ലാസിനിടെ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യഭാഗത്ത് പിടിപ്പിക്കുകയും കുട്ടികളുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. പോലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

സ്കൂളുകളിലെ പോക്സോ കേസ്: കുട്ടികളെ ചൂഷണം ചെയ്തത് 65 അധ്യാപകർ

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്കൻഡറി സ്‌കൂളുകളിലെ ജീവനക്കാർക്കെതിരെ 77 പോക്സോ കേസുകളാണ് നിലവിലുള്ളത്.

ഇതിൽ 65 പേർ അദ്ധ്യാപകരും 12 പേർ അനദ്ധ്യാപകരുമാണ്. വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയാക്കിയ 45 പേർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ പോക്‌സോ കേസിൽ സർക്കാർ സ്‌കൂളുകളിൽ നിന്ന് 14 അദ്ധ്യാപകരെയും എയ്ഡഡ് മേഖലയിൽ നിന്ന് 7 അദ്ധ്യാപകരെയും ഇതുവരെ സസ്‌പെൻഡ് ചെയ്തു.

കുട്ടികളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സബ്ജക്ട് മിനിമം കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു.

പോക്സോ കേസുകൾക്ക് മാത്രം പ്രത്യേക പോലീസ്; 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകൾ

തിരുവനന്തപുരം: കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പോക്സോ കേസുകൾ അന്വേഷിക്കാൻ കേരള പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കും.

ഇനി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകൾ അന്വേഷിക്കുന്നത് ഈ പ്രത്യേക വിഭാഗമായിരിക്കും.

നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉൾപ്പെടെ 304 പുതിയ തസ്തികകൾ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾ കൂടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്.

ഇതിനായി 20 പോലീസ് ജില്ലകളിലും പുതിയ യൂണിറ്റുകൾ തുടങ്ങും. എസ്.ഐ മാർക്കായിരിക്കും ഇത്തരംയൂണിറ്റിന്റെ ചുമതല.

2012-ലാണ് പോക്‌സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഓഫൻസസ്) നിയമം സംസ്ഥാനത്ത് നിലവിൽ വന്നത്.

വ്യക്തി എന്ന നിലയിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പ് നൽകുന്നതിനോടൊപ്പം ഈ നിയമം ചൂഷണങ്ങളിൽ നിന്ന് സംരക്ഷണവും നീതിയും ഉറപ്പാക്കും.

English Summary:

A tuition center operator and teacher, already in judicial custody in a POCSO case, has been booked in another POCSO case. Police visited the jail to formally register the arrest in the new case.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ...

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം!

വേദനകൾക്കിടയിലും താലിചാർത്തി; ലേക്‌ഷോർ ആശുപത്രിയിൽ അപൂർവ വിവാഹം കൊച്ചി: ചികിത്സയിലായിരുന്ന യുവതിക്കായി ആശുപത്രി തന്നെ...

നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: മലയാള സിനിമയിലെ വളർന്നുവരുന്ന ഒരു യുവനടിക്ക് നേരെ ആരാധന മൂത്ത്...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

Related Articles

Popular Categories

spot_imgspot_img