ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന്

കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്നെന്ന് സൂചന.

രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു എസ് നായർ (36), ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരെയാണ് ഇന്ന് പുലർച്ചെ വാടക വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘത്തിലുളളവർ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദ്ദിച്ചെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു.

കെട്ടിട നിർമാണ കരാറുകാരനായ വിഷിണുവിന് കൊവിഡിനും ലോക്ഡൗണിനും ശേഷമാണ് സാമ്പത്തിക ബാദ്ധ്യതയുണ്ടായത്. ഇതിനിടയിലാണ് ഇരുവരും ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെടുന്നത്.

എന്നാൽ ഇരുവരും പലിശ നൽകുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചില യുവാക്കൾ ഇന്നലെ ഇവരുടെ വീട്ടിലെത്തി ഭീഷണി ഉയർത്തിയത്.യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. കുടുംബത്തിന്റെ ​ഗുരുതര ആരോപണങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇതിന്റെ ഭാഗമായി വാടക വീട്ടിലെ സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹം. മരുന്ന് കുത്തിവച്ചാണ് വിഷ്ണുവും രശ്മിയും മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ആറ് മാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല.

പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു.

ENGLISH SUMMARY:

A suspected suicide case in Erattupetta has raised concerns of threats from so-called “blade mafia” loan shark gangs. Vishnu S. Nair (36) and his wife Rashmi Sukumaran (35), residents of Kudappulam, Ramapuram, were found dead early this morning in their rented house. Preliminary indications suggest the couple took their own lives due to pressure and intimidation from illegal moneylenders.

spot_imgspot_img
spot_imgspot_img

Latest news

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

മുല്ലപ്പെരിയാർ ഡാം തുറന്നു; തുറന്നത് അണക്കെട്ടിന്റെ 13 ഷട്ടറുകൾ; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം തുറന്നു. അണക്കെട്ടിന്റെ 13...

കൊടും വനത്തിനുള്ളിൽ കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, 15 മാസമായിട്ടും അഴുകിയില്ല; സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്: 15 മാസം മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം...

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ...

Other news

റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി; ഇന്നുതന്നെ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും

തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ...

അപ്രതീക്ഷിത അപ്പീൽ നൽകി പ്രോസിക്യൂഷൻ; അബ്ദുൽ റഹീമിന്റെ കേസിൽ വീണ്ടും ഔദ്യോഗിക ഇടപെടൽ

സൗദി: ജയിലിൽ മോചനം കാത്ത് കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

ലിംഗനിർണയം നടത്തിയ ബീജം; ഇനി പിറക്കുന്നതൊക്കെ പശുക്കിടാങ്ങൾ മാത്രം

കോട്ടയം: പശുക്കിടാങ്ങൾക്കുമാത്രം ജന്മം നൽകാൻ ലിംഗനിർണയം നടത്തിയ ബീജം (സെക്‌സ്‌ സോർട്ടഡ്‌...

Related Articles

Popular Categories

spot_imgspot_img