web analytics

ഉമ്മയെ ഗൾഫിലേക്ക് യാത്രയാക്കാൻ വരുന്നതിനിടെ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ സ്കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട വിദ്യാർഥി മരിച്ചു. 

ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയിൽ അബൂബക്കറിൻ്റെ മകൻ ഇർഷാദ് (20) ആണ് മരിച്ചത്. 

വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്നും ഇർഷാദ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. 

വീഴ്ചയിൽ യുവാവിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. കുന്നംകുളം ദയ ആശുപത്രിയിൽ ദിവസങ്ങളായി വെൻറിലേറ്ററിൽ ചികിത്സയിലായിരുന്നു ഇർഷാദ്. 

ആരോഗ്യ നില വഷളായതോടെ ഇന്നലെ രാത്രി യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂരിൽ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന ഇർഷാദ് ഉമ്മയെ ഗൾഫിലേക്ക് യാത്രയാക്കാനായി നാട്ടിലെത്തിയതാണ്. 

ഇർഷാദിന്റെ പിതാവ് അബൂബക്കറും സഹോദരങ്ങളും ഗൾഫിലാണ്. സംസ്കാരം നാളെ.

English Summary :

A student died in an accident after a wild boar collided with his scooter at Erumapetty in Thrissur. The deceased has been identified as Irshad (20), son of Kunnumth Peedika Abubackar from Chiramanengad.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത്...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് സിസ്റ്റത്തിന് കരുത്തുറ്റ സുരക്ഷയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഡാറ്റാബേസിൽ നിന്ന്...

Related Articles

Popular Categories

spot_imgspot_img