ഊട്ടിയുടെ ഭൂപ്രകൃതിയിൽ സ്ര്‌ടോബറി വിളയുന്നൊരു ഗ്രാമം കേരളത്തിൽ…! വിശേഷങ്ങളും വീഡിയോയും കാണാം

സംസ്ഥാനത്ത് ഊട്ടിയിലെ ഗുണനിലവാരത്തിൽ ശീതകാല പച്ചക്കറികൾ വിളയുന്ന പ്രദേശമാണ് ഇടുക്കിയിലെ വട്ടവട. വട്ടവടയിലെത്തുന്ന സഞ്ചാരികൾകളെ ഇപ്പോൾ സ്വാഗതം ചെയ്യുന്നത് സ്‌ട്രോബറി കൃഷിയും സ്‌ട്രോബറി ഉത്പന്നങ്ങളുമാണ്.

മൂന്നാറിൽ നിന്നും 42 കിലോമീറ്റർ മാത്രം ദൂരമുള്ള ചെറുഗ്രാമമായ വട്ടവടയിൽ പ്രധാന ജങ്ഷനോട് ചേർന്ന് തന്നെ ഓട്ടേറെ സ്‌ട്രോബെറിത്തോട്ടങ്ങളുണ്ട. തോട്ടങ്ങളോട് ചേർന്ന് പലയിടത്തും ഔട്ട്‌ലെറ്റുകളുമുണ്ട്.

സ്‌ട്രോബെറിപ്പഴങ്ങളും, പൾപ്പും, ജാമുകളും വാങ്ങാൻ കഴിയും. ഫാമിൽ വെയിലടിച്ച് നന്നായി പഴുത്ത് നിൽക്കുന്ന സ്‌ട്രോബെറികൾ പറിച്ച് തിന്നാനും ഉടമകൾ അനുവദിക്കും.

വെയിലേറ്റ ഫ്രഷ് സ്‌ട്രോബെറികൾ പറിച്ചുകഴിക്കുമ്പോൾ ലവലേശം പുളിയില്ല മധുരം തന്നെ. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യസ്ത്യസ്തമായി പുളിയില്ലാത്ത ഗുണമേന്മയുള്ള സ്‌ട്രോബെറിയാണ് വട്ടവടയിലുള്ളത്.

500-600 രൂപയാണ് സ്‌ട്രോബെറികൾക്ക് സഞ്ചാരികളിൽ നിന്നും കിലോയ്ക്ക് ഈടാക്കുന്നത്. പൂനെയിൽ നിന്നുമാണ് സ്‌ട്രോബറി കൃഷിയ്ക്കുള്ള തൈകൾ കൊണ്ടുവരുന്നത്. പ്രത്യേകം തയാറാക്കിയ ശീതികരിച്ച വാഹനത്തിലാണ് തൈകൾ എത്തിക്കുന്നത്.

പ്രദേശത്ത് എത്തുന്ന സഞ്ചാരികൾ ധാരാളമായി ഫാമുകൾ സന്ദർശിക്കാൻ എത്തുന്നുണ്ട്. സ്‌ട്രോബറി കൂടാതെ, ബട്ടർ ബീൻസ്, ക്യാരറ്റ്,ക്യാബേജ് എന്നിവ ഇവിടെ വളരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഭീകരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; ദക്ഷിണേന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ

ഭീകരൻ അബൂബക്കർ സിദ്ദിഖ് (60) പിടിയിൽ. ആന്ധ്രപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് അബൂബക്കറിനെ...

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

Other news

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; ആശംസകളുമായി പ്രിയപ്പെട്ടവർ

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി. യുകെയിലെ നോർത്താംപ്ടണിലുള്ള കിംഗ്‌സ്‌തോർപ്പിലുള്ള 1,000...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ...

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ…നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട്...

മഹീന്ദ്രയുടെ ഈ സ്വാതന്ത്ര്യദിനത്തിലെ സർപ്രൈസ്; അത് ഇലക്ട്രിക് ഥാർ എന്ന് വാഹന പ്രേമികൾ

ഥാർ, എക്‌സ്‌യുവി 700, ഥാർ റോക്‌സ് തുടങ്ങിയ വാഹനങ്ങളെല്ലാം സ്വാതന്ത്ര്യദിനത്തിൽ മഹീന്ദ്ര...

Related Articles

Popular Categories

spot_imgspot_img