സ്കൂളിൽ വൈകിയെത്തുന്നത് അച്ചടക്കമില്ലായ്മയായാണ്. എന്നാൽ അതിന്റെ പേരിൽ അക്രമത്തിൽ ഏർപ്പെടുന്നത് അംഗീകരിക്കാനാവില്ല, സ്‌കൂൾ പരിസരത്ത് ഇത്തരത്തിൽ പ്രിൻസിപ്പൽ അധ്യാപികയെ മർദിക്കുന്നതിൻ്റെയും അവർക്കിടയിൽ വഴക്കുണ്ടാക്കുന്നതിൻ്റെയും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ആഗ്രയിലെ സീഗാന ഗ്രാമത്തിലെ ഒരു പ്രീ-സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ എത്താൻ വൈകിയതിന് അധ്യാപിക ഗുഞ്ച ചൗധരിയെ പ്രിൻസിപ്പൽ ശാസിച്ചതോടെയാണ് കാര്യങ്ങളുടെ തുടക്കം. മറുപടിയായി, പ്രിൻസിപ്പലും കഴിഞ്ഞ നാല് ദിവസമായി എത്താൻ വൈകിയതായി അധ്യാപിക അവകാശപ്പെട്ടു, ഇത് അവർ തമ്മിൽ വാക്കേറ്റത്തിന് കാരണമായി. സംഘർഷം രൂക്ഷമായതോടെ ഏറ്റുമുട്ടൽ ശാരീരികമായി മാറി.
പ്രിൻസിപ്പലും അധ്യാപികയും അപകീർത്തികരമായ ഭാഷ ഉപയോഗിക്കുകയും പരസ്പരം അടികൂടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. മറ്റ് ജീവനക്കാർ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അവരുടെ ശ്രമം പാഴായി. സംഭവം വിദ്യാഭ്യാസ വകുപ്പിനുള്ളിൽ വ്യാപകമായ ചർച്ചയ്ക്കും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്, സ്കൂൾ അധികൃതരുടെ പെരുമാറ്റത്തിൽ പലരും ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു. സംഭവത്തിൽ പ്രധാനാധ്യാപികയും അധ്യാപികയും സിക്കന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
A Principal in Agra beat up a teacher this bad just because she came late to the school. Just look at her facial expressions. She's a PRINCIPAL 😭 @agrapolice pic.twitter.com/db8sKvnNvs
— Deepika Narayan Bhardwaj (@DeepikaBhardwaj) May 3, 2024