നടുക്കത്തോടെയല്ലാതെ ഈ കാഴ്ച നിങ്ങൾക്ക് കാണാനാവില്ല. ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിൽ നിരന്നു കിടക്കുന്നത് എന്താണെന്നതുപോലും ആദ്യം തിരിച്ചറിയാനാവില്ല. അത്, ഐ.സി.യു കിടക്കകളില്‍ പരിചരണം കിട്ടാതെ മരിച്ച് ദ്രവിച്ച അഞ്ച് പിഞ്ചോമനകളുടെ അഴുകിയ മൃതദേഹങ്ങളാണ്. ജനിച്ച് ദിവസങ്ങളും മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍. മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും കിടക്കകളിലും പുഴുവരിക്കുന്നു… വെടിനിര്‍ത്തലിന്റെ നാലാം ദിവസം ആശുപത്രിക്കുള്ളില്‍ കടന്ന അല്‍ മശ്ഹദ് ടി.വി ലേഖകൻ മുഹമ്മദ് ബലൂശയാണ് ഐ.സി.യു കിടക്കകളിലെ കുട്ടികളുടെ ചീഞ്ഞളിഞ്ഞ മൃതദേഹത്തിന്റെ ദൃശ്യം പുറത്തെത്തിച്ചത്.
ഹമാസിന്റെ താവളമാണെന്നാരോപിച്ചാണ് ഇസ്രായേല്‍ അധിനിവേശ സേന അല്‍ നാസര്‍ ആശുപത്രി ഒഴിപ്പിച്ചത്. ആശുപത്രിക്കു നേരെ മൂന്നാഴ്ചകൾക്കുമുന്പ് ഇസ്രായേല്‍ സൈന്യം കനത്ത ആക്രമണം നടത്തുന്നതിന് മുൻപേ രോഗികളെയും ഡോക്ടര്‍മാരെയും കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ ആ കുരുന്നുകൾ ഓരോരുത്തരായി മരണത്തിനു കീഴടങ്ങി. മൃതദേഹങ്ങള്‍ കിടക്കകളില്‍നിന്ന് നീക്കാനും ഖബറടക്കാനും പോലും സൈന്യം അനുമതി നല്‍കിയില്ലെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. മുസ്തഫ അല്‍ കഹ്‍ലൂത് പറഞ്ഞു. കുട്ടികളുടെ അവസ്ഥയെക്കുറിച്ച് നേരത്തേ റെഡ്ക്രോസ് അടക്കം അന്താരാഷ്ട്ര സംഘടനകള്‍ക്ക് വിവരം നല്‍കിയിരുന്നു.
Humans who are worse than animals.
The Israeli military is really inhumane… forcing Palestanians to leave their premature babies to death in Al Nasar Hospitals…
Journalists returned during the ceasefire period to find the babies were already decomposing. pic.twitter.com/vTJ9NVtFzL— ❌️ (@MotulX22) November 29, 2023