web analytics

പാലത്തിലൂടെ നടന്നുവരുന്നതിനിടെ കാൽ വഴുതി വീണു; കോതമംഗലത്ത് സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോതമംഗലം: കുട്ടംപുഴക്ക് സമീപം പൂയംകുട്ടിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 

സ്വകാര്യ ബസിലെ ജീവനക്കാരനായ മണികണ്ഠന്‍ചാല്‍ വാര്‍ക്കൂട്ടുമാവിള രാധാകൃഷ്ണനെന്ന ബിജുവിനെ (37) ആണ് കാണാതായത്. 

ജോലിക്ക് പോകാനായി മണികണ്ഠന്‍ചാല്‍ പാലത്തിലൂടെ നടന്നുവരുന്നതിനിടെ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. 

പാലം വെള്ളം കയറി കിടക്കുകയായിരുന്നു. അതിൽ കൂടി നടക്കുന്നതിനിടെയാണ് കൽ വേച്ച് ഒഴുക്കിൽപ്പെട്ടത്. 

ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. അപകട വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ബിജുവിനായുള്ള തിരച്ചിൽ തുടരുകയാണ്.

English Summary :

A private bus employee went missing after being swept away by the current near Pooyamkutty, close to Kuttampuzha.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

Related Articles

Popular Categories

spot_imgspot_img