തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാറിന് നിയമനം. നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
കെ കെ രാഗേഷ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് പുതിയ നിയമനം. കോഴിക്കോട് നോർത്ത് മുൻ എംഎൽഎ ആയിരുന്നു എ പ്രദീപ് കുമാർ.
നിലവിൽ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാർ. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതിയ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി നൽകി കഴിഞ്ഞു. അതേസമയം വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാർ പറഞ്ഞു. 21 ന് ചുമതല ഏൽക്കുമെന്നും പ്രദീപ് കുമാർ പറഞ്ഞു.
സാധ്യതയ്ക്ക് അനുസരിച്ച് മികച്ച രീതിയിൽ ചുമതല നിർവഹിക്കാനുള്ള ശ്രമം നടത്തുമെന്നും പ്രദീപ് കുമാർ പറഞ്ഞു. പാർട്ടി വലിയ ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്.
സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. ഭരണത്തുടർച്ച എല്ലാവരും അംഗികരിക്കുന്ന കാര്യമാണെന്നും ഏൽപ്പിച്ച ചുമതല നന്നായി ചെയ്യാൻ ശ്രമിക്കുമെന്നും പ്രദീപ് കുമാർ വ്യക്തമാക്കി.