web analytics

പൊലീസ് ട്രെയിനി മരിച്ച നിലയിൽ

പൊലീസ് ട്രെയിനി മരിച്ച നിലയിൽ

തിരുവനന്തപുരം: ക്യാമ്പിലെ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലാണ് സംഭവം. പൊലീസ് ട്രെയിനിയായ ആനന്ദിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ബാത്ത്‌റൂമിൽ വെച്ച് കെെ ഞരമ്പ് മുറിച്ച് ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ചികിത്സയ്ക്ക് ശേഷം ക്യാമ്പിൽ മടങ്ങിയെത്തിയ ആനന്ദിനെ ഇന്ന് രാവിലെ ബാത്ത് റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മറ്റുള്ളവർ ഗ്രൗണ്ടിൽ പോയ സമയത്താണ് ആനന്ദ് തൂങ്ങി മരിച്ചത്. ബി കമ്പനി പ്ലാറ്റുൺ ലീഡറായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കല്ലുവെട്ടു കുഴിയില്‍ 24 കാരി മരിച്ചനിലയില്‍

പാലക്കാട്: കല്ലുവെട്ടു കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണാര്‍ക്കാട് എലമ്പുലാശ്ശേരിയിലാണ് സംഭവം. കോട്ടയം സ്വദേശിയായ അഞ്ജുമോളാ(24)ണ് മരിച്ചത്.

കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ അഞ്ജുമോളുടെ ഭർത്താവ് വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടില്‍ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എലമ്പുലാശ്ശേരിയില്‍ വാക്കടപ്പുറത്ത് രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കഴിഞ്ഞ ദിവസവും കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചു തള്ളുകയും കല്ലുവെട്ടു കുഴിയില്‍ വീണ് അഞ്ജുവിന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ സംശയം.

ഇവര്‍ക്ക് ഒരു വയസുള്ള ആണ്‍കുട്ടിയുണ്ട്. വാടകയ്ക്കാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മാത്രമേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നു മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു.

ആൺസുഹൃത്തിനൊപ്പം യുവതിയുടെ ആത്മഹത്യ

തിരുവനന്തപുരം: പേട്ടയില്‍ ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിനോദ് കണ്ണന്‍, ഹരിവിശാലാക്ഷി എന്നിവരാണ് മരിച്ചത്.

കൊല്ലം- തിരുനെല്‍വേലി ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇന്ന് 1 മണിയോടെയാണ് കൊല്ലം–തിരുനെൽവേലി ട്രെയിൻ ഇവരെ ഇടിച്ചത്.

ട്രെയിനിന്റെ ഗാർഡുമാരാണ് അപകട വിവരം പൊലീസിനെ അറിയിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്.

ഇരുവരും സുഹൃത്തുക്കളാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

സംഭവസ്ഥിതിയെ പരിശോധിച്ച പൊലീസിന്റെ വിലയിരുത്തലിൽ, ഇത് ആത്മഹത്യയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

ട്രെയിൻ കടന്നുപോകുന്നതിനിടെ ഇരുവരും ട്രാക്കിൽ ഇറങ്ങിയെന്നാണ് സംശയം. എന്നാൽ സംഭവത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

സംഭവസമയത്ത് ട്രെയിനിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരും സമീപവാസികളും അപകടവിവരത്തിൽ ഞെട്ടിയിരിക്കുകയാണ്.

ട്രാക്കിൽ അപകടം നടന്നത് രാത്രി സമയമായതിനാൽ കൂടുതൽ ആളുകൾ ഒന്നിച്ചുകൂടാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്നാണ് പൊലീസ് വിലയിരുത്തൽ.

Summary: A police trainee was found hanging dead at the SAP camp in Peroorkada, Thiruvananthapuram. The deceased has been identified as Anandan.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

നാണയങ്ങളും നോട്ടുകളും ചാക്കുകളിൽ; യാചകയായ സ്ത്രീയുടെ പക്കൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ ഉത്തരാഖണ്ഡിൽ...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img