സ്കൂട്ടറിനു പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടറിൻ്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. പുതുനഗരം
കരിപ്പോട് ആന്തൂർകളം വിജയകുമാരിയാണ് (64) മരിച്ചത് .സ്കൂട്ടർ ഓടിച്ച ഭർത്താവ് വേണുഗോപാൽ( രാജൻ) ഗുരുതരമായി പരിക്കേറ്റ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. A pickup van that hit and fell on a housewife ran over her body; a tragic end for the housewife
കൊല്ലങ്കോട്- പുതുനഗരം പാതയിലെ കരിപ്പോട് പൂന്തോണിയിൽ വെച്ചാണ് അപകടമുണ്ടായത്. കൊല്ലങ്കോട് ഭാഗത്തു നിന്നും പുതുനഗരം ഭാഗത്തേക്ക് വരികയായിരുന്ന വേണുഗോപാൽ ഓടിച്ച സ്കൂട്ടറിന്നു പിന്നിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.ഇടിച്ച പിക്കപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്.
ഇടിയെ തുടർന്ന് പാതയിലേക്ക് വീണ വിജയകുമാരിയുടെ ശരീരത്തിലൂടെ പിക്കപ്പ് കയറി ഇറങ്ങിയതായി പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചു. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പുതുനഗരം പോലീസിൻ്റെ നടപടികൾക്കു ശേഷം പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.