ടാങ്കർ ലോറിക്കടിയിൽ കുടുങ്ങി ഗുരുതര പരിക്കേറ്റ കാൽനടയാത്രക്കാര നെ രക്ഷപ്പെടുത്തിയത് സാഹസികമായി. കണ്ടിയൂർ ദേശീയപാത കണ്ണോത്തുംചാലിൽ ആണ് സംഭവം. A passer-by got stuck under a tanker lorry while crossing the road in Kannur
വ്യാഴാഴ്ച ഉച്ചതിരിഞ്ഞു രണ്ടോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു വരികയായിരുന്നു ശുദ്ധജല ടാങ്കർ. അടുത്തുള്ള പെട്ടിക്കടയിൽ നിന്ന് ശീതള പാനീയം കുടിച്ച ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ്
പിൻചക്രത്തിനടിയിൽ കാൽനടയാത്രക്കാരൻ കുടുങ്ങിയത്.
പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒപ്പം നാട്ടുകാരും കൂടി. ഭാരം കുറയ്ക്കാനായി ടാങ്കറിലെ വെള്ളം ഒഴുക്കിക്കളഞ്ഞ്, 50 ടൺ ഭാരമുയർത്താൻ ശേഷിയുള്ള ജാക്കിയുടെ സഹായത്തോടെ ലോറിയുടെ പിൻഭാഗം ഉയർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്റ്റേഷൻ ഓഫിസർ ടി.അജയൻ, ട്രാഫിക് എസ്ഐ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടു.
ഇടദീർഘനേരത്തെ ശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഇടതുകാൽ മുട്ടിനു താഴെയും വലതുകാലിന്റെ പാദത്തിനും ഗുരുതരമായ പരുക്കേറ്റ കരുവൻചാൽ സ്വദേശി ഷാഫിയെ (36) ഏറെ ശ്രമകരമായാണ് ലോറിക്കടിയിൽ നിന്നു പുറത്തെടുത്തത്. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.