ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം

ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആക്രമണം നടത്തി യാത്രക്കാരൻ. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. ട്രെയിന്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോഴാണ് സംഭവം.

യാത്രക്കാരനായ ഒരാള്‍ സഹയാത്രികനു നേരെ കത്തി വീശുകയായിരുന്നു. അക്രമിയും പരിക്കേറ്റയാളും തമിഴ്നാട് സ്വദേശികളാണ് എന്നാണ് വിവരം.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിവീശി ആക്രമണം നടത്തുന്ന നിലയിലേക്ക് എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്കേറ്റതോടെ മറ്റ് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. പിന്നാലെ ആര്‍പിഎഫ് എത്തി അക്രമിയേയും ഒപ്പമുണ്ടായിരുന്ന ആളേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ദമ്പതികളെ തീകൊളുത്തി; യുവാവ് ജീവനൊടുക്കി

കൊച്ചി: ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസിയായ യുവാവ് തൂകി മരിച്ചു. കൊച്ചി വടുതലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊളളലേറ്റ ദമ്പതികൾ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

അയല്‍വാസികളായ ദമ്പതികളും യുവാവും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഇന്ന് വൈകീട്ടോടെ ക്രിസ്റ്റഫറിന്റെയും മേരിയുടെ വീട്ടിലെത്തിയ വില്യം ഇരുവരോടും സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ പെട്രോള്‍ അവരുടെ ദേഹത്തേക്ക് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.

പൊള്ളലേറ്റ ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആക്രമണത്തിന് ശേഷം യുവാവ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പോലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വില്യമിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം കൊലപാതക ശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

ഓണം സ്‌പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനുകള്‍

കൊച്ചി: ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള ടൂര്‍ ടൈംസ്, ഓണം സ്പെഷ്യല്‍ എ.സി ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഓഗസ്റ്റ് 28ന് ആണ് സർവീസ് ആരംഭിക്കുക.

കോറമാണ്ടല്‍ തീരം വഴിയുള്ള 11 ദിവസം നീളുന്ന യാത്ര അരക്ക് വാലി, സുന്ദര്‍ബന്‍സ്, കൊല്‍ക്കൊത്ത, ഭുവനേശ്വര്‍, ബോറ ഗുഹകള്‍, വിശാഖപട്ടണം, കൊണാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശനം നടത്തം.

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബന്‍സിലാണ് രാത്രി താമസം ഒരുക്കുക. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിന് കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

അറിയിപ്പുകള്‍ക്കായി പി.എ സിസ്റ്റംസ് ഓണ്‍ബോര്‍ഡ്, കോച്ച് സെക്യൂരിറ്റി, ടൂര്‍ മാനേജര്‍, യാത്രാ ഇന്‍ഷ്വറന്‍സ്, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സന്ദര്‍ശനം, വാഹനസൗകര്യങ്ങള്‍, അണ്‍ലിമിറ്റഡ് ദക്ഷിണേന്ത്യന്‍ ഭക്ഷണം എന്നീ സൗകര്യങ്ങളും ഉണ്ടാകും.

കൂടാതെ യാത്രക്കാര്‍ക്ക് എല്‍.ടി.സി-എല്‍.എഫ്.സി സൗകര്യവും ലഭിക്കും. റെയില്‍വേയുടെ 33 ശതമാനം സബ്സിഡി നേടാനാകും.

ടിക്കറ്റ് നിരക്ക് ഇങ്ങനെ

സ്ലീപ്പര്‍ ക്ലാസ് പാക്കേജ് 26,700 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. തേര്‍ഡ് എ.സി ജനത 29,800 രൂപ, തേര്‍ഡ് എ.സി 36,700 രൂപ, സെക്കന്‍ഡ് എ.സി 44,600 രൂപ, ഫസ്റ്റ് എ.സി 50,400 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

Summary: A passenger attacked others on a moving train in the general compartment of the Bangalore-Puducherry train on Friday night. The incident caused panic among fellow passengers.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാനാപകടത്തിൽ വെളിപ്പെടുത്തൽ അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു....

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി

ലൈംഗിക അധിക്ഷേപം നടത്തിയെന്ന് പരാതി തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ ജീവനക്കാരിക്ക്...

Related Articles

Popular Categories

spot_imgspot_img