തിരുവനന്തപുരം: നിയമസഭാ സമുച്ചയത്തിന്റെ ഒരുഭാഗം അടര്‍ന്നുവീണു. അപകടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. A part of the assembly complex collapsed
നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള സീലിങ് ആണ് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ദേഹത്തേക്ക് മറിഞ്ഞുവീണത്.
ഇന്ന് വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തിന് നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കി.
സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരുക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ തന്നെയാണ് അപകടമുണ്ടായത്.