web analytics

‘ പ്രണയ വിവാഹങ്ങള്‍ നിരോധിച്ചിരിക്കുന്നു’; വിചിത്ര തീരുമാനവുമായി ഒരു ഗ്രാമപ്പഞ്ചായത്ത്…!

‘കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിച്ചിരിക്കുന്നു’; വിചിത്ര തീരുമാനവുമായി ഒരു ഗ്രാമപ്പഞ്ചായത്ത്…! പിന്നിലെ കാരണം….

പ്രണയിച്ച് വിവാഹം കഴിക്കുന്നതിനു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ഒരു ഗ്രാമ പഞ്ചായത്ത്. മൊഹാലി ജില്ലയിലെ മനക്പൂര്‍ ഷരീഫ് ഗ്രാമപഞ്ചായത്ത് ആണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.

കുടുംബാംഗങ്ങളുടെയോ സമൂഹത്തിലെ അംഗങ്ങളുടെയോ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിച്ചുകൊണ്ടുള്ളതാന് ഈ പ്രമേയം.

മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്പതികളെ ഗ്രാമത്തിലോ പരിസരപ്രദേശങ്ങളിലോ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പ്രമേയത്തില്‍ പറയുന്നു.

ഇത്തരത്തില്‍ വിവാഹിതരാകുന്നവരെ പിന്തുണയ്ക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന ഗ്രാമീണര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നല്‍കി.

ഈ പ്രമേയം. വൻ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതൊരു ശിക്ഷയല്ലെന്നും മറിച്ച് പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണെന്നും പഞ്ചായത്ത് പ്രതിനിധികൾ പറഞ്ഞു.

അടുത്തിടെ നടന്ന ഒരു പ്രണയ വിവാഹത്തെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ഇത്തരമൊരു നീക്കത്തിലേക്കു നയിച്ചതെന്നും പഞ്ചായത്ത് വിശദീകരിച്ചു.

പ്രമേയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും ഗ്രാമം പ്രണയ വിവാഹങ്ങള്‍ക്കോ നിയമങ്ങള്‍ക്കോ എതിരല്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി.

ബില്ല് അടയ്ക്കാതെ രക്ഷപ്പെടാൻ വെജിറ്റബിൾ ബിരിയാണിയിൽ ഇട്ടത് എല്ലിൻ കഷ്ണം

റെസ്റ്റോറന്റിൽ വെജ് ബിരിയാണിയിൽ എല്ല് കണ്ടെത്തിയതായി ആരോപിച്ച് ഒരു സംഘം യുവാക്കൾ പ്രശ്‌നം സൃഷ്ടിച്ച സംഭവത്തിന്റെ സത്യം പുറത്തുവന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ.

യുപിയിലെ ശാസ്ത്രി ചൗക്കിൽ സ്ഥിതിചെയ്യുന്ന ‘ബിരിയാണി ബേ’ എന്ന റെസ്റ്റോറന്ററിൽ ജൂലൈ 31നാണ് സംഭവം നടന്നത്.

പത്തുപേരോളം യുവാക്കളാണ് റെസ്റ്റോറന്റിൽ എത്തിയത്. ഇവർ വെജ് ബിരിയാണിയും നോൺ വെജ് ബിരിയാണിയും ഓർഡർ ചെയ്തു. അറായിരം രൂപയോളം വില വരുന്ന ഭക്ഷണത്തിനാണ് അവർ ഓർഡർ നൽകിയിരുന്നത്.

ഭക്ഷണം ലഭിച്ചതിന് ശേഷം സംഘത്തിലെ ഒരാൾ വെജ് ബിരിയാണിയിൽ എല്ല് കണ്ടതായി ആരോപിച്ച് ഷോറൂമിൽ കലാപമുണ്ടാക്കി. റെസ്റ്റോറന്റ് മാനേജർ ഉടനെ പൊലീസിനെ വിളിച്ചു.

പിന്നീട് പരിശോധനക്കിടെ സിസിടിവി ദൃശ്യങ്ങളിൽ സംഘത്തിലെ മറ്റൊരു യുവാവ് നോൺ വെജ് ബിരിയാണിയിൽ നിന്നെടുത്ത എല്ല് കഷണം യുവാവിന് കൈമാറുന്നതും, അത് വെജ് ബിരിയാണിയുടെ പാത്രത്തിലേക്ക് ഇടുന്നതും വ്യക്തമായി ദൃശ്യമായതോടെ യുവാക്കൾ കുടുങ്ങി.

ഇതോടെ സംശയം തീർന്നതായും യുവാക്കളുടെ നീക്കം വ്യാജമാണെന്നതായും റെസ്റ്റോറന്റ് ഉടമ രവികർ സിങ് വ്യക്തമാക്കി.

തന്റെ ഹോട്ടലിന്റെ അടുക്കളയിൽ പച്ചക്കറിയും മാംസവും വ്യത്യസ്തമായ ഇടങ്ങളിൽ വേർതിരിച്ച് പാകം ചെയ്യുന്നുവെന്നും, ഇത്തരത്തിലൊരു പിഴവിന് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, റെസ്റ്റോറന്റ് ഉടമയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പരാതി ലഭിച്ചില്ലെന്ന കാരണത്താലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്.

കറുത്ത പിള്ളേരെ ഇഷ്ടമല്ല, ജാതിയിൽ താഴ്ന്ന നീയൊന്നും പഠിച്ചിട്ടു കാര്യമില്ല…പ്രഥമാധ്യാപികയ്ക്കെതിരെ കേസ് എടുത്ത് പോലീസ്

കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി; നഴ്സിങ് വിദ്യാർഥിനി പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ ഇടനിലക്കാരി പിടിയിൽ. നഴ്സിങ് വിദ്യാർഥിനിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.

32 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുട്ടത്തറ സ്വദേശി ഗോപകുമാറിന്റെ ബാങ്ക് ഇടപാടുകളിൽ നിന്നാണ് അനുഷയിലേക്ക് അന്വേഷണം നീണ്ടത്.

യുവതി രണ്ടുവർഷമായി ബെംഗളൂരുവിൽ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ലഹരി ഇടപാട് നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

ലഹരി വാങ്ങാനായി സാമൂഹിക മാധ്യമങ്ങൾ വഴി അനുഷയെ സമീപിക്കുന്നവരെ പിന്നീട് കച്ചവടത്തിന്റെ കണ്ണികളാക്കുന്നതായിരുന്നു രീതി.

അന്വേഷണസംഘം ബെംഗളൂരുവിലെത്തി. പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് അനുഷ കുടുങ്ങുന്നത്.

മലയാളി വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് വീടുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അനുഷ ഇടപാടുകൾ നടത്തിയിരുന്നത്.

സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന യുവാക്കളെയും യുവതികളെയുമാണ് ഇവർ ചതിക്കുഴിയിൽ പെടുത്തുന്നത്.





spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം ഫോട്ടോ എടുത്തതിൽ അപമാനമുണ്ട്; ഷഹനാസ്

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം...

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

പിണറായി വിജയനെ മുന്നണിയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; ‘കേരള രാഷ്ട്രീയം പഠിക്കണമെന്ന്’ എംവി ഗോവിന്ദൻ

പിണറായി വിജയനെ മുന്നണിയിലേക്ക് ക്ഷണിച്ച് രാംദാസ് അത്താവലെ; ‘കേരള രാഷ്ട്രീയം പഠിക്കണമെന്ന്’...

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ:ഗതാഗതം സ്തംഭിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വലിയ ദുരന്തം

തളിപ്പറമ്പ്: കണ്ണൂർ - കാസർകോട് ദേശീയപാതയിലെ യാത്രക്കാരുടെ നെഞ്ചിൽ തീ കോരിയിട്ടുകൊണ്ട്...

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ; മർദ്ദനമേറ്റത് 15 വയസ്സുകാരന്; നാലുപേർക്കെതിരെ കേസ്സെടുത്തു

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ കൊച്ചി ∙ കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരിൽ...

Related Articles

Popular Categories

spot_imgspot_img