News4media TOP NEWS
ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് വനംവകുപ്പ് ഓഫീസ് തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവം; പി വി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

24 ജോഡി കാൽപാദങ്ങളും ഒരു മനുഷ്യരൂപവും; പാറയിൽ കോറിയിട്ട ചവിട്ടടയാളങ്ങൾ മഹാശിലായുഗത്തിലേയോ?

24 ജോഡി കാൽപാദങ്ങളും ഒരു മനുഷ്യരൂപവും; പാറയിൽ കോറിയിട്ട ചവിട്ടടയാളങ്ങൾ മഹാശിലായുഗത്തിലേയോ?
December 1, 2024

കാസർകോട്: മഹാശില കാലഘട്ടത്തിൽ കൊത്തിയതെന്ന് കരുതുന്ന നിരവധി ചവിട്ടടയാളങ്ങൾ കണ്ടെത്തി. കാസർകോട് കാഞ്ഞിരപ്പൊയിലിലാണ് ഇത്തരത്തിലുള്ള പഴയ ശേഷിപ്പുകൾ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പഴയകാല വിസ്മയം കണ്ടെത്തിയിരിക്കുന്നത്.

24 ജോഡ‍ി കാൽപാദങ്ങളും ഒരു മനുഷ്യരൂപവുമാണ് ചെങ്കൽപ്പാറയിൽ ആയുധം കൊണ്ട് കൊത്തിയ നിലയിലുള്ളത്. മനുഷ്യരൂപത്തിന്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കണ്ടെത്തിയിട്ടുണ്ട്. ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് ഇഞ്ച് നീളത്തിലുള്ളതാണ് കണ്ടെത്തിയ കാൽപാടുകൾ. കുട്ടികളുടെയും പ്രായമായവരുടെയും കാൽപാദങ്ങളാണ് ഇത്തരത്തിൽ ചിത്രീകരിച്ചതെന്നാണ് കരുതുന്നത്.

മരിച്ച ആത്മാക്കളോടുള്ള ആദരസൂചകമായാകാം കാൽപ്പാടുകൾ പണി കഴിപ്പിക്കുന്നതെന്ന് പുരാവസ്തു ​ഗവേഷകൻ പ്രൊഫ. അജിത് കുമാറിൻ്റെ നിഗമനം. കാസർകോട് ജില്ലയിൽ നിന്ന് നേരത്തെയും പല തരത്തിലുള്ള ശിലാചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Related Articles
News4media
  • Kerala
  • Top News

ഇടുക്കിയിൽ കെ.എസ്. ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രക്ഷാപ്രവർത്തനം തുടരുന്നു

News4media
  • Kerala
  • News

നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എങ്ങനെ വാങ്ങുമെന്നതായിരുന്നു ഇന്നലെ വരെ മനു മോഹനന്റെ ചിന്ത; മലയാളി ...

News4media
  • Kerala
  • News

വനിത ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

News4media
  • Kerala
  • News

മൊബൈൽ വാങ്ങി നൽകി; സ്കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

News4media
  • Kerala
  • News

പുതുവർഷ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു; വാക്കേറ്റം കയ്യാങ്കളിയായി; മർദ്ദനമേറ്റ യുവാവ് ചികിത്...

© Copyright News4media 2024. Designed and Developed by Horizon Digital