നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: നവ വധുവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ (23) യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് ആയിഷയെ മാളയിലെ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചേലക്കര സ്വദേശിയായ നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാന്റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ജൂലായ് 13നായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.
വിവാഹം കഴിഞ്ഞ് ഭർത്താവ് മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളേജിലെ പിജി വിദ്യാർഥി കൂടിയാണ്.
മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ് ആയിഷ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാള പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചു കയറിയത് ബസ് കാത്തു നിന്നവർക്കിടയിലേക്ക്; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് യുവതികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് അപകടമുണ്ടായത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.
ഇവർ ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ 6.45 ഓടെയായിരുന്നു സംഭവം.
പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നിന്നിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. മരിച്ചവരിൽ സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ ഇവർ മരിച്ചിരുന്നു.
ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.
ഈ ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Summary: A newlywed woman, Ayesha (23), daughter of Noushad from Edayattur, Annamanada, Thrissur, was found dead in her bedroom at her residence in Mala on Thursday morning. Authorities have launched an investigation into the incident.