web analytics

അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി; പേര് ‘സ്വതന്ത്ര’

അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി; പേര് ‘സ്വതന്ത്ര’

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി കൂടിയെത്തി. തിരുവനന്തപുരത്ത് ഈ വര്‍ഷം ലഭിക്കുന്ന ഒമ്പതാമത്തെ കുഞ്ഞാണ് ഇത്.

രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ചതിനാല്‍ തന്നെ കുഞ്ഞിന് ‘സ്വതന്ത്ര’ എന്നാണ് പേരിട്ടിരിക്കുന്നത്.

ഏകദേശം ഒരാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ലഭിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപി പറഞ്ഞു.

2.8 കിലോ തൂക്കം വരുന്ന കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിശോധന നടത്തിയിരുന്നു.

കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടിയുടെ ദത്തെടുക്കല്‍ നടപടി ആരംഭിക്കേണ്ടതിനാല്‍ തന്നെ കുഞ്ഞിന്റെ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ രണ്ട് മാസത്തിനകം സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് അരുണ്‍ഗോപി അറിയിച്ചു.

ആലപ്പുഴയില്‍ നിന്ന് ലഭിച്ച നാലുകുട്ടികള്‍ ഉള്‍പ്പെടെ, 13 കുഞ്ഞുങ്ങളെയാണ് ശിശുക്ഷേമ സമിതിയ്ക്ക് ഈ വര്‍ഷം പരിചരണയ്ക്കായി ലഭിച്ചത്. ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്.

ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി; ആൺകുഞ്ഞ് എത്തുന്നത് ആദ്യം

ആലപ്പുഴ: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിൽ ഒരു അതിഥി കൂടി എത്തി. ജില്ലയിലെ അമ്മ തൊട്ടിലിൽ ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ കുഞ്ഞാണ്.

ജൂൺ ഏഴിന് ഉച്ചയ്ക്ക് 1 .30 നാണ് 3കിലോ 115 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞ് എത്തിയത്. ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ആദ്യമായി എത്തിയ ആണ്‍കുഞ്ഞാണ്.

വൈദ്യപരിശോധനയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നം ഒന്നുമില്ലെങ്കിൽ ആശുപത്രി അധികൃതർ റിപ്പോർട്ട് നൽകും. റിപ്പോർട്ട് ലഭിക്കുന്നതോടെ ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്കു മാറ്റും.

അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. ആലപ്പുഴയിൽ ലഭിച്ച കുഞ്ഞ് ഇപ്പോള്‍ ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നീരിക്ഷണത്തിലാണ്.

Summary: A newborn was found at the Amma Thottil in Thiruvananthapuram, marking the ninth baby of the year to arrive at the state child welfare committee. Since the child was received on India’s 79th Independence Day, the baby has been lovingly named ‘Swathanthra’.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ ബെം​ഗളൂരു: കർണാടകയിൽ സർക്കാർ...

കേരളത്തിൽ ശക്തമായ കാലാവസ്ഥാ ജാഗ്രത; ഒറ്റപ്പെട്ടയിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ...

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു; കെഎസ്ഇബി തൊഴിലാളിക്ക് ദാരുണാന്ത്യം

മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിലെ വൈദ്യുതി പോസ്റ്റിൽ നിന്ന് വീണു;...

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ കോഴിക്കോട്: വന്യമൃഗങ്ങളുടെ...

പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനം: ഏഴ് മരണം; 27 പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന ഭീകരകരമായ സ്‌ഫോടനത്തിൽ ഏഴ്...

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു

കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ‘റോബോ ജഡ്ജി’ വരുന്നു കൊച്ചി: വിചാരണക്കോടതികളിൽ നീണ്ടുകിടക്കുന്ന കേസുകൾ...

Related Articles

Popular Categories

spot_imgspot_img