web analytics

നവജാത ശിശുവിനെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ

പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമന (57) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ 2004 ൽ തന്റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളുകയായിരുന്നു. തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇവർ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇവർ 18 വർഷത്തോളമായി തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു.

ഇത്തരത്തിൽ വിവിധ കേസുകളിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് ടി, എസ്.ഐ മാരായ മാഹിൻ സലിം, ദിലീപ് കുമാർ, സി.പി.ഓ മാരായ പ്രിയ എം.ജി , കിരൺ കർത്ത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

വീടിന് പുറത്തു കുളിക്കുമ്പോൾ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു കൂവപ്പള്ളി: വീടിന് പുറത്തു കുളിച്ചുകൊണ്ടിരുന്ന...

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ

“ഇൻസ്റ്റാഗ്രാമിൽ ശരീരപ്രദർശനം; വിദ്യാർത്ഥികൾ വഴിതെറ്റുന്നു” – രജിത് കുമാർ കൊച്ചി: ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ...

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി ബെംഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ കാണാതായ പാലക്കാട്...

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ

‘എടാ… നിന്നേക്കാൾ മുൻപ് മത്സരിച്ച ആളാണ് ഞാൻ’; പിഷാരടിക്ക് പിന്തുണയുമായി ധർമ്മജൻ സിനിമയിലും...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

Related Articles

Popular Categories

spot_imgspot_img