web analytics

യുകെ നിവാസികൾ ഇത് അവഗണിക്കരുത്..! യുകെയിൽ ജിമെയില്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യം വച്ച് പുതിയൊരു കെണി വ്യാപകമാകുന്നു…!

യു കെയിൽ ഇപ്പോൾ നടന്നുവരുന്ന ഒരു വലിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്. ജിമെയില്‍, യാഹൂ, ഔട്ട്‌ലുക്ക് ഉപയോക്താക്കള്‍ക്കാണ്‌ ഇ മെയില്‍ വഴി ഈ തട്ടിപ്പ് എത്തുന്നത്. ദി മിററില്‍ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തുവെന്നും, ഉപയോക്താവ് കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ കാണാറുണ്ട് എന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നുമായിരിക്കും ഭീഷണി.

ഇരകളെ വിശ്വസിപ്പിക്കാനായി, ഈമെയില്‍ പാസ്വേര്‍ഡോ അതല്ലെങ്കില്‍ വീടിന്റെ മേല്‍വിലാസമോ ഒക്കെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയായിരിക്കും മെയിൽ വരിക. അത് അവഗണിക്കുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2025 ഫെബ്രുവരിയില്‍, ഇത്തരത്തിലുള്ള 133 കബളിപ്പിക്കല്‍ സന്ദേശങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ മാര്‍ച്ചില്‍ ഇത് 2,924 ആയി ഉയര്‍ന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപയോക്താക്കളുടെ വീഡിയോകള്‍ കൈവശം ഉണ്ടെന്നു വരെ ചില മെയിലിൽ ഭീഷണി വരും എന്ന് റിപ്പോർട്ടിൽപറയുന്നു. ബില്‍റ്റിന്‍ വെബ് ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്താണ് അവ എന്നായിരിക്കും അവകാശവാദം.

ഈ വീഡിയോ ദൃശ്യങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും അവര്‍ ഭീഷണി ഉയര്‍ത്തും. അങ്ങനെ ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്നും അവര്‍ ആവശ്യപ്പെടും

ഇത്തരത്തിലുള്ള ഈമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ പോലീസുമായി ബന്ധപ്പെടാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കണമെന്ന് ആക്ഷന്‍ ഫ്രോഡ് മുന്നറിയിപ്പ് നല്‍കുന്നു.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

Related Articles

Popular Categories

spot_imgspot_img