പ്രമേഹം കടുത്തതിനെത്തുടർന്ന് ആശുപത്രി ഐസിയുവിൽ ചികിത്സയിലിരിക്കെ തമിഴ്‌നാട് പേരാമ്പലൂർ സ്വദേശി മരിച്ചു.
ഹുമയൂൺ ബാഷയുടെ [55] മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ചികിത്സയിലിരിക്കെ വൃക്കയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഹൃദയാഘാതമായിരുന്നു മരണകാരണം.
ജുബൈലിലെ മാൻപവർ കമ്പനിയിൽ ജോലിക്കാരനായിരുന്നു ഹുമയൂൺ. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ നടപടികൾ പൂർത്തീകരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: ജീനത്തമ്മ, ഭാര്യ: ഫൈറോജ.
English summary : A native of Tamil Nadu died in Saudi Arabia ; the body was brought home and cremated