റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ നൗഫൽ (38) ആണ് റിയാദ് എക്സിറ്റ് എട്ട് മുവാസാത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: ആമിന, ഭാര്യ: സഫ്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.