web analytics

ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോട്ടയം സ്വദേശി; തോൽപ്പിച്ചത് മുൻ ഉപപ്രധാനമന്ത്രിയെ; മിന്നും താരമായി സോജൻ ജോസഫ്

ബ്രിട്ടൻ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് കോട്ടയം സ്വദേശി സോജൻ ജോസഫ്. ഇംഗ്ലണ്ടിലെ ആഷ്‌ഫോർഡിലാണ് ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിയായി സോജൻ ജോസഫ് വിജയിച്ചത്. ഈ സ്ഥാനം വഹിക്കുന്ന യുകെയിലെ ആദ്യ മലയാളിയാണ് കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനായ സോജൻ. (A native of Kottayam captured the sitting seat of the Conservative Party in the British elections)

കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിങ് സീറ്റായ ആഷ്‌ഫോർഡിൽ 1779 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സോജൻ ജോസഫ് വിജയിച്ചത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടും നേടി. ബെംഗളുരൂവിൽ നഴ്സിങ് പഠനം പൂർത്തിയാക്കിയ സോജൻ 2002 മുതൽ പൊതുരംഗത്ത് പ്രവർത്തിക്കുന്നു. ആഷ്‌ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്‍റൽ ഹെൽത്ത് നഴ്‌സിങ് മേധാവിയുമാണ് .

കോട്ടയം മാന്നാനം കെ.ഇ. കോളജിലെ പൂർവവിദ്യാർഥിയായ ഇദ്ദേഹം, ”എൻഎച്ച്എസ് സേവനങ്ങൾ, സാമൂഹിക പരിചരണം, റോഡ്, ബിസിനസ്, ജീവിതച്ചെലവ് തുടങ്ങിയ നിർണായകമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാനും, സമൂഹത്തിന് വേണ്ടി നിലകൊള്ളാനും മുഴുവൻ സമയ എംപിയെ നമുക്ക് ആവശ്യമാണ്” എന്ന പ്രസ്താവനയുമായാണ് മത്സരരംഗത്ത് എത്തിയത്. ഭാര്യ- ബ്രൈറ്റ ജോസഫ്. മക്കൾ വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ: അപ്രതീക്ഷിതമായ വേർപാടിന്റെ നടുക്കത്തിലാണ് തൃശൂർ താന്ന്യം പ്രദേശം. പരീക്ഷ കഴിഞ്ഞു...

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം!

ടി20 ലോകകപ്പിൽ മുത്തമിട്ട നീലപ്പടയ്ക്ക് ബിസിസിഐയുടെ വക വമ്പൻ സമ്മാനം! മുംബൈ: ട്വന്റി20...

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം മലപ്പുറം: ആനമങ്ങാട് പൂരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി...

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം

‘കാലൻ കോഴിയെ പത്തനാപുരത്ത് വേണ്ട’; ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തം കൊല്ലം: ഗതാഗത...

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ

ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കുള്ളതുമാത്രമാണെന്ന്...

Related Articles

Popular Categories

spot_imgspot_img