കാണാതായ പതിനാറുകാരി മരിച്ച നിലയില്‍
കൽപറ്റ: കാണാതായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പുല്‍പ്പള്ളിയിലാണ് സംഭവം. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്റെ മകള്‍ കനിഷ്‌ക(16) ആണ് മരിച്ചത്.
ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കനിഷ്‌കയെ കണ്ടെത്തിയത്. പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഞായറാഴ്ച രാത്രി മുതല്‍ വീട്ടില്‍ നിന്ന് കാണാതായതായി ബന്ധുക്കള്‍ പുൽപള്ളി പൊലീസിൽ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ കനിഷ്കയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
മാതാവ്: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‍ക.
കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന
ബെംഗളൂരുവിൽ ദാരുണ സംഭവം. മലയാളി വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
വയനാട് റിപ്പൺ സ്വദേശിയായ മുഹമ്മദ് ശരീഫ് (വയസ്സ്: പുറത്തുവന്നിട്ടില്ല) ആണ് മരിച്ചത്.
കർണാടകയിലെ ചിക്കബല്ലാപുരയിലെ ശാന്തി നഴ്‌സിംഗ് കോളേജിൽ എംഎൽടി അവസാന വർഷ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ശരീഫിനെ, ഹോസ്റ്റൽ മുറിയിൽ തൂങ്ങിയ നിലയിലാണ് സഹപാഠികൾ കണ്ടെത്തിയത്.
ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ശരീഫിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പൊലീസ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു. കണ്ണൂർ മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് മരിച്ചത്.
ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം നടന്നത്. മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ച ഐസ മറിയം.
ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.
കാര്‍ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുഹമ്മദ് റിയാന്‍, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങള്‍.
Summary: A missing 16-year-old girl was found dead in Pulppally, Wayanad. The deceased, Kanishka, daughter of Kumaran from Meenamkolli Kanishka Nivas, was discovered hanging in a nearby farmland.