തിരുവനന്തപുരം: വീട്ടിലെ സ്റ്റെയര്‍കേസ് കൈവരിയില്‍ കുടുങ്ങിയ മധ്യവയസ്‌ക്കന്റെ തല അഗ്നിശമന സേനയുടെ നേതൃത്വത്തിൽ കമ്പി മുറിച്ചുമാറ്റി രക്ഷപ്പെടുത്തി.A middle-aged man got his head stuck on the staircase handrail; Rescued from Etakut by fire force.
ചാക്ക് തുരുവിക്കല്‍ ആയത്തടി ലൈനിലുള്ള വീട്ടിലെ മധ്യവയസ്‌ക്കന്റെ തലയാണ് കൈവരിയില്‍ കുടുങ്ങിയത്.
സംഭവം അറിഞ്ഞയുടൻ അഗ്നിശമന സേന അതിവേഗമെത്തി. സ്റ്റെയര്‍കേസ് കൈവരിയുടെ കമ്പി മുറിച്ചുമാറ്റുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രാജേഷ് ജി വി, ഓഫീസര്‍നമാരായ ശരത്, സുബിന്‍, അന്‍സീം, സാം, ഷിജോ സെബാസ്റ്റിയന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്