തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരം നരുവാമൂട്ടിൽ ആണ് ഫർണിച്ചർ ഗോഡൗൺ പൂർണമായും കത്തിനശിച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഗോഡൗൺ ഉടമ പറയുന്നത്. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത് തീപിടുത്തം ഉണ്ടാകുന്ന സമയത്ത് ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്തുനിന്നും ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമായില്ല. പിന്നീട് പിന്നീട് 12 യൂണിറ്റ് ഫയർഫോഴ്സ് എത്തി അഞ്ചുമണിക്കൂറോളം അധ്വാനിച്ചാണ് തീ കെടുത്താനായത്. റിട്ട. എസ്.ഐ വിജയന്റെ ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ ഗോഡൗൺ.