കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഡൽഹി വിവേക് വിഹാറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. അഞ്ചു നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയെങ്കിലും ഇതിലൊരാൾ പിന്നീട് ഐസിയുവിൽ വച്ച് മരിക്കുകയായിരുന്നു. ഞായറാഴ് പുലർച്ചെയോടെ തീയണച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകളും തീപിടിത്തത്തിൽ കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്. അതേസമയം, അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്നും പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. 16 അഗ്നിരക്ഷാ വാഹനങ്ങളാണ് തീയണയ്ക്കാനായെത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read also: മഴ കനത്തിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് താഴുന്നു; കാരണമിതാണ്….