തൃശൂർ വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് മാസ്‌ക് ധരിച്ചെത്തിയാള്‍ തീയിട്ടു. ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും പെട്രോള്‍ നിറച്ച കുപ്പി വലിച്ചെറിഞ്ഞശേഷം തീയിടുകയായിരുന്നു. സംഭവത്തിൽ ഒരു ജീവനക്കാരന് പരിക്കേറ്റു. യു.ഡി. ക്ലാര്‍ക്ക് അനൂപിനാണ് പൊള്ളലേറ്റത്. (A masked man set fire to a family health center in Thrissur; Injury to an employee)
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് അലര്‍ജിയുണ്ടായെന്ന് പറഞ്ഞ് കുറച്ച് ദിവസം മുമ്പ് ഒരാള്‍ ബഹളമുണ്ടാക്കുകയും ഭീഷണി മുഴക്കുകയുംചെയ്തിരുന്നു എന്ന് പറയപ്പെടുന്നു.ഇയാളാണോ അക്രമത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്. ഓഡിറ്റിങ് നടക്കുന്നതിനാല്‍ മൂന്ന് ജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജീവനക്കാര്‍ ചേര്‍ന്ന് തീയണച്ചു.