മാലിന്യം തള്ളി; ഒരു ലക്ഷം രൂപ പിഴ
മൂവാറ്റുപുഴ: എം.സി റോഡരികിൽ മാലിന്യം തള്ളിയ ആളിൽ നിന്നും ഒരു ലക്ഷം രൂപ പിഴയീടാക്കി പഞ്ചായത്ത് അധികൃതർ. ഉന്നക്കുപ്പയിൽ മാലിന്യം തള്ളിയതിന് മാറാടി ഗ്രാമപഞ്ചായത്താണ് പിഴ ഈടാക്കിയത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയ ആളെ കണ്ടെത്താനായത്. മൂവാറ്റുപുഴ മാർക്കറ്റിൽനിന്നുള്ള പച്ചക്കറി വേസ്റ്റും ഭക്ഷണാവശിഷ്ടങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രമടക്കം 31 ചാക്കിലാണ് മാലിന്യങ്ങൾ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ ചാക്കുകൾ തള്ളിയത്. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം രതീഷ് ചങ്ങാലിമറ്റം, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോൺ, ഹരിതകർമ സേന അംഗങ്ങൾ എന്നിവർ നടത്തിയ പരിശോധനയിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.
അതേസമയം ഈസ്റ്റ് മാറാടി ഉന്നകുപ്പയിൽ ശുചിമുറി മാലിന്യം തള്ളിയ വണ്ടി കസ്റ്റഡിയിൽ എടുക്കുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. കായനാട് പാടം മലിനമാക്കിയ പന്നി ഫാം ഉടമയിൽനിന്ന് 50,000 രൂപയും പിഴ ഈടാക്കി.
കായനാട് ഗ്രൗണ്ടിന് സമീപം മാലിന്യം തള്ളിയ അധ്യാപികക്കെതിരെ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്ട്രേറ്റ് മുമ്പാകെ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
മാറാടി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ നിന്നും,
കൂടാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തരം തിരിക്കാതെ നിക്ഷേപിച്ചവർക്കെതിരെ പിഴ ചുമത്തിയതും ഉൾപ്പെടെ 4,60,000 രൂപ പിഴയീടാക്കിയിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ച ഹോട്ടൽ ഉടമയിൽനിന്ന് 50,000 പിഴ ഈടാക്കി.
കഴിഞ്ഞ ദിവസം ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ സംഭവത്തിൽ സിഐയ്ക്ക് നഗരസഭ നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റോഡിലേക്ക് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്നുള്ള മാലിന്യം ഒഴുകിയത്.
വിഷയം ശ്രദ്ധയിൽപെട്ടതോടെ പ്രദേശവാസികൾ നഗരസഭയിൽ പരാതി അറിയിക്കുകയായിരുന്നു. നഗരസഭയുടെ പരിശോധനയിൽ പരാതി കൃത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് സിഐക്ക് ഇത് സംബന്ധിച്ച നോട്ടീസ് നൽകിയത്.
മിനിലോറിയിൽ കൊണ്ടുവന്ന പച്ചക്കറി മാലിന്യം വനത്തിൽ മിനിലോറിയിൽ കൊണ്ടുവന്ന പച്ചക്കറി മാലിന്യം തള്ളി; യുവാക്കളെ പിടികൂടി വനം വകുപ്പ്അധികൃതർ തള്ളി; യുവാക്കളെ പിടികൂടി വനം വകുപ്പ്അധികൃതർ
പുനലൂർ: തെന്മല വനത്തിൽ പച്ചക്കറി മാലിന്യം തള്ളിയ യുവാക്കളെ വനം അധികൃതർ പിടികൂടി. പത്തനാപുരം സ്വദേശികളായ ജയരാജ് (29), അഖിൽ(26) എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. തെന്മല ഡാം റോഡിലെ ഒന്നാം വളവിൽ വനത്തിലാണ് തമിഴ്നാട്ടിലേക്ക് വന്ന മിനിലോറിയിൽ പച്ചക്കറി മാലിന്യം തള്ളിയത്.
പുനലൂർ ഭാഗങ്ങളിൽ നിന്ന് പച്ചക്കറി കടകളിലെ അവശിഷ്ടങ്ങൾ ചാക്കിൽകെട്ടി കൊണ്ടു വരികയായിരുന്നു. ഈ സമയം പട്രോളിങ് കഴിഞ്ഞ് വന്ന റേഞ്ച് ഓഫിസർ സെൽവരാജും സംഘവും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വാഹനവും പ്രതികളേയും പുനലൂർ കോടതിയിൽ ഹാജരാക്കി.
English Summary:
A man was fined ₹1 lakh by the Marady Grama Panchayat for dumping waste along the M.C. Road. The waste, which included vegetable scraps, food remnants, and undergarments of migrant workers, was found in 31 sacks. Authorities identified the offender using CCTV footage and took action for illegal dumping of garbage.