പ്രതി കുറ്റം സമ്മതിച്ചു

ലഹരി വിരുദ്ധദിനത്തിൽ ലഹരിക്കടിമയായ മകൻ അമ്മയെ കൊലപ്പെടുത്തിയത് നിസാര കാര്യത്തിന്

കോട്ടയം: കോട്ടയം പള്ളിക്കത്തോടിൽ മയക്കുമരുന്നിന് അടിമപ്പെട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പൊലീസിനോട്‌ കുറ്റം സമ്മതിച്ചു. രണ്ടുപേരും തമ്മിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിത്തകിടിയിൽ ലോട്ടറി വിൽപ്പനക്കാരിയായ സിന്ധുവാണ്‌ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. അമിത ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് മകൻ അരവിന്ദെന്ന് ബന്ധുക്കൾ പറയുന്നു. പള്ളിക്കത്തോട് കവലയിൽ ലോട്ടറി വിൽപ്പന നടത്തുന്ന ആളാണ് സിന്ധു.

കുടുംബ വഴക്ക്; കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

ഇന്നലെ വൈകിട്ട് വീടിനകത്താണ് സിന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി അരവിന്ദ് അമ്മയുമായി വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പിന്നീട് പൊലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത തന്നെ ഉണ്ടായിരുന്നു. അരവിന്ദ് വർഷങ്ങളായി ലഹരിക്ക് അടിമയായിരുന്നു.

കോട്ടയത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ

ഇതിനു മുൻപും അരവിന്ദ് ലഹരി ഉപയോഗിച്ച് അമ്മയെ ആക്രമിച്ചിരുന്നുവെന്ന് അമ്മയുടെ സഹോദരി ബിന്ദു വെളിപ്പെടുത്തി. മുൻപ് പലതവണ ലഹരി ഉപയോഗിക്കുന്നതിന്റെ പേരിൽ വീട്ടിൽ വഴക്ക് ഉണ്ടാരുന്നു.

പഠിക്കാൻ മിടുക്കൻ ആയിരുന്ന അരവിന്ദ് ബിഎഡ് പഠനം ഉപേക്ഷിച്ചത് തന്നെ ലഹരിക്ക് അടിമപ്പെട്ടാണ്. വീട്ടിൽ പലതവണ എതിർത്തിട്ടും ലഹരി ഉപയോഗം നിർത്താൻ അരവിന്ദ് കൂട്ടാക്കിയിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ച അരവിന്ദിനെ അമ്മ സിന്ധു കഷ്ടപ്പെട്ട് പണി എടുത്താണ് വളർത്തിയത്.

കുടുംബ വഴക്ക്; കോട്ടയത്ത് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കോട്ടയം: കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്.

മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.

പള്ളിക്കത്തോട് കവലയിലെ ലോട്ടറി വില്‍പ്പനക്കാരിയാണ് സിന്ധു. അരവിന്ദിന് ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ വാക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിയത്.
അരവിന്ദ് തന്നെ അയല്‍പക്കത്തെത്തി അമ്മയെ വെട്ടിയെന്ന് പറയുകയായിരുന്നു.

പിന്നീട് നാട്ടുകാരാണ് വിവരം പള്ളിക്കത്തോട് പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയ ശേഷം നടത്തിയ തിരച്ചിലിലാണ് വീടിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് അരികില്‍ തന്നെ മകനുമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു.

English Summary:

The incident occurred around 8 PM last night. Relatives have stated that the son, Aravind, had mental health issues due to excessive drug use. The victim, Sindhu, was known to run a lottery ticket business near Pallikkathodu Junction.

spot_imgspot_img
spot_imgspot_img

Latest news

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മീനു...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

Other news

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി; ആശംസകളുമായി പ്രിയപ്പെട്ടവർ

യുകെയില്‍ സ്വവര്‍ഗാനുരാഗികളായ മലയാളി യുവാക്കള്‍ വിവാഹിതരായി. യുകെയിലെ നോർത്താംപ്ടണിലുള്ള കിംഗ്‌സ്‌തോർപ്പിലുള്ള 1,000...

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി; യുവാവിന് ദാരുണാന്ത്യം; ആലുവ രാജിഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി...

സംസ്ഥാനത്തെ ആദ്യ റോഡ് സുരക്ഷാ ക്ലിനിക്ക്; റോഡ് സുരക്ഷാ അംബാസിഡർമാരാകാൻ മെഡിക്കൽ വിദ്യാർത്ഥികൾ

ആലപ്പുഴ: മെഡിക്കൽ വിദ്യാർത്ഥികൾ റോഡ് സുരക്ഷാ അംബാസിഡർമാരാകും. റോഡപകടസാദ്ധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ...

ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ...

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ…നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം നാളെ മുതൽ തുടങ്ങും. എട്ട്...

Related Articles

Popular Categories

spot_imgspot_img