ഭാര്യക്ക് ശമ്പളമില്ല; ഭര്‍ത്താവ് ജീവനൊടുക്കി
പത്തനംതിട്ട: എയ്ഡഡ് സ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം നടന്നത്.
നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ആത്മഹത്യ ചെയ്തത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ.
ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് പിതാവ് ത്യാഗരാജന്‍ പറഞ്ഞു.
ഇന്ന് വൈകുന്നേരം ആറുമണി മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.
മലയാളി നർത്തകിക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിൽ വെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്ന്ന് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇവരെ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ അണ്ണാമലൈനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: In a heartbreaking incident from Naranganamuzhi, Pathanamthitta, a man died by suicide reportedly due to distress over his wife not receiving her salary for 14 years. The deceased has been identified as Shijo Thyagarajan, husband of an aided school teacher.