ആകെയുള്ളത് 17 അം​ഗങ്ങൾ; പുരുഷന്മാർ നാലുപേർ; അനന്തരാവകാശിയാകാൻ യോഗ്യത പുരുഷൻമാർക്ക് മാത്രം; നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു പുരുഷൻ പ്രായപൂർത്തിയായി! ജപ്പാൻ രാജകുടുംബത്തിന് ആശ്വാസം

ടോക്കിയോ: ജപ്പാൻ രാജകുടുംബത്തിൽ നാലു പതിറ്റാണ്ടിനിടെ ആദ്യമായി ഒരു പുരുഷൻ പ്രായപൂർത്തിയായി.A male member of Japan’s royal family has reached adulthood for the first time in four decades

നിലവിലെ ചക്രവർത്തി നരുഹിതോയുടെ അനന്തരവനായ ഹിസാഹിതോ രാജകുമാരനാണ് 18 വയസ് പൂർത്തിയായിരിക്കുന്നത്.

വെള്ളിയാഴ്ച്ച 18 വയസ് പൂർത്തിയായതോടെ ജപ്പാന്റെ അടുത്ത കിരീടാവകാശിയായി ഹിസാഹിതോ രാജകുമാരൻ മാറും. ജനസംഖ്യാ കുറവു കാരണം രാജകുടുബത്തിലും ആളുകൾ കുറയുകയാണ്.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ അകാല വാർദ്ധക്യവും ജനസംഖ്യയിലെ കുറവും രാജകുടുംബത്തെയും ബാധിക്കുന്നുണ്ട്.

17 അംഗങ്ങളാണ് നിലവിൽ രാജകുടുംബത്തിലുള്ളത്. ഇവരിൽ നാല് പുരുഷൻമാർ മാത്രമേയുള്ളൂ. ഇതിൽ ഏറ്റവും ഇളയ ആളാണ് ജാപ്പനീസ് ചക്രവർത്തി നരുഹിതോയുടെ അനന്തരവനായ ഹിസാഹിതോ.

രാജകുടുംബത്തിൽ ഏകദേശം നാല് പതിറ്റാണ്ടിനിടെ പ്രായപൂർത്തിയാകുന്ന ആദ്യ പുരുഷനാണ് ഹിസാഹിതോ. ഹിസാഹിതോയുടെ പിതാവും കിരീടാവകാശിയുമായ അക്കിഷിനോയാണ് ഇതിനുമുൻപ്‌ പ്രായപൂർത്തിയായ അവസാന പുരുഷൻ. 1985-ൽ ആയിരുന്നു അത്.

ഒരു സഹസ്രാബ്ദത്തിലേറെ ഭരിച്ച രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം പുരുഷ രാജകുടുംബാംഗത്തിന് മാത്രമെ അനന്തരാവകാശിയാകാൻ യോഗ്യതയുള്ളൂ.

1947-ലെ ഇംപീരിയൽ ഹൗസ് നിയമപ്രകാരം പുരുഷനുമാത്രമേ ചക്രവർത്തിയാകാൻ കഴിയൂ. മാത്രമല്ല, രാജകുടുംബത്തിലെ സ്ത്രീകൾ സാധാരണക്കാരെ വിവാഹം കഴിക്കുകയാണെങ്കിൽ അവരുടെ രാജപദവിയും നഷ്ടപ്പെടും.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

Related Articles

Popular Categories

spot_imgspot_img