web analytics

ഡക്കിൽ ചെരുപ്പുകൾ, ഫോൺ ക്യാബിനിൽ; വിഷ്ണുവിന് എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല;കപ്പലിൽനിന്നും മലയാളി യുവാവിനെ കാണാതായി

അമ്പലപ്പുഴ: ഒഡീഷയിൽനിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലിൽനിന്നും മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡ് വൃന്ദാവനം വീട്ടിൽ ബാബു തിരുമല – സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു ബാബുവിനെ (25)യാണു കാണാതായത്. A Malayali youth has gone missing from a ship carrying goods from Odisha to China

മേയ് 25 നാണ് വിഷ്ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. ബുധനാഴ്ച രാത്രി പ്രാദേശിക സമയം 7.05 നു വിഷ്ണു ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്ണു ഉൾപ്പടെ 19 മർച്ചന്റ് നേവി ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കപ്പലിലെ സെക്കന്റ് ക്യാപ്റ്റന്റെ ക്യാബിനിൽ ഇവർ പതിവ് റിപ്പോർട്ടിങ്ങിന് എത്താൻ നിർദേശിച്ചിരുന്നു.

ഈ സമയം വിഷ്ണു എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ കപ്പലിന്റെ ഡക്കിൽ വിഷ്ണുവിന്റെ ചെരുപ്പുകൾ കണ്ടെത്തി. തുടർന്നു നടത്തിയ അനേ്വഷണത്തിൽ ഫോൺ ക്യാബിനിൽനിന്നു ലഭിച്ചെങ്കിലും, വിഷ്ണുവിനെ കണ്ടെത്താനായില്ലന്നാണു വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറക്കാനായി വ്യാഴാഴ്ച കപ്പൽ സിംഗപ്പൂർ തുറമുഖത്തേക്കു പോകുന്നതിനിടെയാണ് വിഷ്ണുവിനെ കാണാതായത്.

ചെന്നൈയിലുള്ള ക്യാപ്റ്റൻ ഗണേഷ് ശ്രീനിവാസനുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിഷ്ണുവിനെ കണ്ടെത്തുന്നതിന് മലേഷ്യൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അനേ്വഷണം ആരംഭിച്ചെന്ന വിവരമാണ് ലഭിച്ചത്. സിംഗപ്പൂർ സർക്കാർ കപ്പൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സഹപ്രവർത്തകരേയും കപ്പലിലെ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്‌തെങ്കിലും വിഷ്ണുവിന് എന്താണ് സംഭവിച്ചതെന്നറിയില്ലന്ന വിവരമാണ് ലഭിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് എച്ച് സലാം എം.എൽ.എ. വിഷ്ണുവിന്റെ വീട് സന്ദർശിച്ചു. വിഷ്ണുവിനെ കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എം.എൽ.എ കത്തയച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

Related Articles

Popular Categories

spot_imgspot_img