ട്രെയിൻ യാത്രക്കിടെ എലിയുടെ കടിയേറ്റു
കോഴിക്കോട്: ട്രെയിൻ യാത്രക്കിടെ എലിയുടെ കടിയേറ്റു.
യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ ഉറങ്ങവെയാണ് മലയാളി യാത്രക്കാരന് ദുരനുഭവം ഉണ്ടായത്.
കോഴിക്കോട് ചെറുപ്പ സ്വദേശി കെ സി ബാബുവിനെയാണ് എലി കടിച്ചത്.
പുലർച്ചെ നല്ല ഉറക്കത്തിനിടയിലായിരുന്നു സംഭവം നടന്നത്.
കാലിൻ്റെ വിരലിന് പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്.
യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസിൽ യശ്വന്ത്പൂർ നിന്ന്
കോഴിക്കോട്ടേക്കുള്ള യാത്രക്കാരനായിരുന്നു 64 കാരനായ കെ സി ബാബു.
സ്ലീപ്പർ കോച്ചിൽ ഉറങ്ങുന്നതിനിടെ ബാബുവിൻ്റെ കാലിൻ്റെ പെരുവിരലിലാണ് എലി കടിച്ചത്.
തിരൂരിൽ ഇറങ്ങിയ മറ്റൊരാൾക്കും സമാനമായ രീതിയിൽ എലിയുടെ കടിയേറ്റതായി ബാബു പറഞ്ഞു.
ട്രെയിനിൽ ഏലി ശല്യം കൂടുതലാണെന്നാണ് യാത്രക്കാരുടെ പരാതി.
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ
റെയിൽവെ അധികൃതർ ബാബുവിന് പ്രാഥമിക ചികിത്സ നൽകി.
കോച്ചിൽ വൃത്തിഹീന സാഹചര്യമായിരുന്നു എന്നും നിയമ നടപടി സ്വീകരിക്കുമെന്നും ബാബു അറിയിച്ചു.
ട്രെയിനിൽ എന്ത് വിശ്വസിച്ച് യാത്ര ചെയ്യുമെന്നും ബാബു ചോദിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ബാബു വിഷബാധക്കെതിരായ വാക്സിൻ എടുത്തു.
ഇനി 3 തവണ കൂടി കുത്തിവെയ്പ്പ് എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; പാമ്പിനെ കണ്ടെന്ന് കടിയേറ്റ യുവാവിന്റേയും സഹയാത്രികരുടേയും വെളിപ്പെടുത്തൽ; പാമ്പു കടിക്കുളള ചികിത്സ തുടങ്ങിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ
കോട്ടയം: ഏറ്റുമാനൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെയെന്ന് സ്ഥിരീകരണം.
ഗുരുവായൂർ -മധുര എക്സ്പ്രസിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കടിച്ചത് പാമ്പാണോ എലിയാണോ എന്ന കാര്യത്തിൽ റെയിൽവേയും ആർപിഎഫും ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ട്രയിനിൽ പാമ്പിനെ കണ്ടെന്ന് സഹയാത്രക്കാർ പറഞ്ഞു.
പാമ്പിനെ കണ്ടതായി കടിയേറ്റ യുവാവും പറഞ്ഞ സാഹചര്യത്തിൽ പാമ്പു കടിക്കുളള
ചികിത്സ തുടങ്ങിയെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
ഏഴാം നമ്പർ ബോഗി സീൽ ചെയ്ത ശേഷം ട്രയിൻ യാത്ര തുടർന്നു.
ട്രയിനിൽ എങ്ങനെ പാമ്പു കയറിയെന്ന് വിശദീകരിക്കാൻ റെയിൽവേ തയാറായിട്ടില്ല.
ഗുരുവായൂരിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്ത് പാമ്പ് കയറിയതാകാം എന്നാണ്
റെയിൽവേ ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക വിശദീകരണം.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വത്തിൻ്റെ കാര്യത്തിൽ
ഗുരുതരമായ ആശങ്ക ഉയർത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.
ഗുരുവായൂർ മധുര എക്സ്പ്രസിൻറെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരൻ
തെങ്കാശി സ്വദേശി കാർത്തിക്കിനാണ് പാമ്പ് കടിയേറ്റത് .
ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം .
കാർത്തിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പാമ്പുകടിയേറ്റ യുവാവിന്റെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നങ്ങൾ
ഇല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
English Summary :
A Malayali passenger had an unpleasant experience while traveling on the Yeshwantpur–Kannur Express. He was bitten by a rat while sleeping in the sleeper coach