ഒന്നാം സമ്മാനം 100 രൂപ, മുന്നൂറാം സമ്മാനം ഒരു പവൻ, ടിക്കറ്റ് വില 12 പൈസ;91 വർഷം മുമ്പ് നടത്തിയ ഒരു ഭാഗ്യക്കുറിയും അതിലെ സമ്മാന വിവരങ്ങളും സോഷ്യൽമീഡിയയിൽ വൈറൽ

വൈപ്പിൻ: 57 വർഷം മുമ്പാണ് കേരളസർക്കാർ ഭാഗ്യക്കുറി തുടങ്ങിയത്. ടിക്കറ്റ് വില 2 രൂപ. എന്നാൽ അതിന് മുമ്പും ഭാഗ്യക്കുറികൾ നാട്ടിലുണ്ടായിരുന്നു.A lottery conducted 91 years ago and its prize information on social media

ഏതെങ്കിലും സംഘടനയുടെ ഫണ്ട് ശേഖരണത്തിനായിരുന്നു ഇത്തരം ഭാഗ്യക്കുറികൾ നാട്ടിലുണ്ടായിരുന്നത്. അത്തരത്തിൽ 91 വർഷം മുമ്പ് നടത്തിയ ഒരു ഭാഗ്യക്കുറിയും അതിലെ സമ്മാന വിവരങ്ങളും സോഷ്യൽമീഡിയയിൽ ഹിറ്റാവുകയാണ്.

ഒന്നാം സമ്മാനക്കാരനെ കാത്തിരുന്ന വലിയ തുക 100 രൂപയായിരുന്നു. രണ്ടാംസമ്മാനം ക്ലോക്ക്, മൂന്നാംസമ്മാനം 50 രൂപയുടെ സൈക്കിൾ.

തീർന്നില്ല,​ കറവപ്പശു, വട്ടമേശ, കുട, സാരി, മുണ്ട്,​ ബ്ലൗസ്, ഷർട്ട്പീസ്, ബനിയൻ, തോർത്ത്, സോഡാ ഗ്ലാസ് അങ്ങനെ 300 സമ്മാനങ്ങൾ! ഇന്നത്തെ ലൊട്ടുലൊടുക്ക് സാധനങ്ങളാണ് സമ്മാനങ്ങളിൽ മുൻനിരയിൽ സ്ഥാനം പിടിച്ചത്.

ഇനി 300ാമത്തെ സമ്മാനം എന്താണെന്നറിയണോ?​ ഒരു പവൻ സ്വ‍ർണ്ണം!
2 അണ(ഇന്നത്തെ 12 പൈസ)ആയിരുന്നു ടിക്കറ്റ് വില.

ടിക്കറ്റ് വാങ്ങുന്നയാളുടെ പേരും വിലാസവുമൊക്കെ ടിക്കറ്റിൽ എഴുതിയാണ് വില്പന. ടിക്കറ്റ് അച്ചടിച്ച പ്രസ്സിന്റെ പേരും ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യക്കുറിയുടെ പേരിനുമുണ്ട് കൗതുകം,​ പരമാനന്ദ ഭാഗ്യഷോടതി.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും

അരമണികുലുക്കി കുടവയര്‍ കുലുക്കി ഇന്ന് പുലിക്കൂട്ടമിറങ്ങും തൃശൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂരിലെ വിശ്വപ്രസിദ്ധമായ...

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം

എഐയെ ഹിന്ദി പഠിപ്പിക്കാമോ മണിക്കൂറിന് ₹5000 വരെ പ്രതിഫലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത്...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

ലൂക്കൻ മലയാളി ക്ലബ്‌ പ്രസിഡന്റ് ബിജു വൈക്കത്തിന്റെ മാതാവ് ഇടക്കുന്നത്ത് മേരി ജോസഫ്-85 അന്തരിച്ചു

വൈക്കം: പള്ളിപ്പുറത്തുശ്ശേരി, ഇടക്കുന്നത്ത് പരേതനായ ജോസഫിന്റെ ( സ്റ്റേറ്റ് ബാങ്ക് ഓഫ്...

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം ഫരീദാബാദ്: എയർ കണ്ടിഷണറിന്റെ കംപ്രസർ പൊട്ടിത്തെറിച്ച്...

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്നും നാളെയും പ്രാദേശിക അവധി തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img