സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും കൗതുകവും അതേ സമയം നര്‍മ്മവും കലര്‍ന്നതാണ്. A kid’s note shared on X has gone viral
സ്കൂള്‍ കുട്ടികളുടെ തമാശകളും പരീക്ഷാപേപ്പറുകളില്‍ അവര്‍ എഴുതിവയ്ക്കുന്ന മനസ്സിലെ വിചാരങ്ങളുമൊക്കെ പലപ്പോഴും രസം പകരാറുണ്ട്.
കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിച്ച് രണ്ട് നിരയായി വളര്‍ത്തുന്നത് ആരോഗ്യമുള്ള സമൂഹത്തെ പ്രതീകൂലമായി ബാധിക്കുമെന്ന് ഈ രംഗത്തുള്ള പല വിദഗ്ധരും നീരിക്ഷിച്ച് കണ്ടെത്തിയതാണ്.
ഒരു കൂട്ടം വിദ്യാർത്ഥികള്‍ തങ്ങളുടെ പ്രിൻസിപ്പലിന് സമര്‍പ്പിച്ച ഔപചാരിക അപേക്ഷ കുട്ടികളിലൊരാളുടെ സഹോദരന്‍ പങ്കുവച്ചപ്പോഴാണ് സോഷ്യല്‍ മീഡിയ ഒന്ന് അമ്പരന്നത്.
‘‘എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്കും ഒരു പ്രത്യേക നിര വേണം’ എന്ന ക്യാപ്ഷനും നല്‍കിയാണ് അപൂര്‍വ്വ എന്നയാള്‍ കുട്ടികളുടെ അപേക്ഷ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ടത്.
പ്രിൻസിപ്പലിനെ അഭിസംബോധന ചെയ്ത അപേക്ഷയിലാണ് കുട്ടികള്‍ തങ്ങളുടെ ആവശ്യം എഴുതിയത്.
‘‘പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക വരി നല്‍കണമെന്ന് ഞങ്ങള്‍ (എല്ലാ ആണ്‍കുട്ടികളും) അഭ്യർത്ഥിക്കുന്നു, കാരണം അവർ വരികളിലെ ആദ്യ രണ്ട് സീറ്റുകള്‍ കൈയടക്കി വച്ചിരിക്കുന്നു.
ഇത് മൂലം പുറകില്‍ ഇരിക്കുന്ന തങ്ങളുടെ മേശമേലേക്ക് വീഴുന്ന പെണ്‍കുട്ടികളുടെ നീണ്ട മുടി കൈകാര്യം ചെയ്യേണ്ട അസൗകര്യമുണ്ട്…’’ ഇങ്ങനെ ചൂണ്ടിക്കാണിച്ചിരിക്കുന്ന അപേക്ഷയില്‍ അന്ന് ക്ലാസിലുണ്ടായിരുന്ന എല്ലാ ആണ്‍കുട്ടികളുടെയും ഒപ്പും ഉണ്ടായിരുന്നു.
എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ച ഈ കുറിപ്പ് ഇതുവരെ ഏകദേശം അഞ്ചര ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. ഷെയറും ലൈക്കും വരുന്നതിനൊപ്പം നിരവധി പേര്‍ കമന്റും ചെയ്യുന്നുണ്ട്.
‘ശ്രുതി മാം നന്നായി ചിരിച്ചിട്ടുണ്ടാകും. വളരെ ക്യൂട്ടായതിന് നിങ്ങളുടെ സഹോദരൻ ആലിംഗനം അർഹിക്കുന്നു, ആർക്കും അവരുടെ നോട്ട്ബുക്കുകളില്‍ മുടി ആവശ്യമില്ല.
എല്ലാ ആണ്‍കുട്ടികളും ഇതില്‍ ഉത്സാഹത്തോടെ കൂടിയിട്ടുണ്ടെന്ന് ഞാൻ ഊഹിക്കുന്നു. ഇത് ചെയ്യാനായി മികച്ച ഇംഗ്ലീഷും കൈയക്ഷരവുമുള്ള ആളെ തെരഞ്ഞെടുത്തിരിക്കുന്നു…’ എന്നതടക്കമാണ് കമന്റുകള്‍.”