മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അരീക്കോട് വടശേരിയിലാണ് സംഭവം.
വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. അക്രമണത്തിന് ശേഷം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അരീക്കോട് സ്റ്റേഷൻ പരിധിയിലെ വടശ്ശേരിയിൽ ഇന്ന് വൈകീട്ടാണ് കൊലപാതകം നടന്നത്. വാടകവീട്ടിൽ വെച്ചാണ് 38കാരിയായ രേഖയെ ഭർത്താവ് വെട്ടി കൊലപെടുത്തിയത്.
സംഭവ സ്ഥലുണ്ടായിരുന്ന 8 വയസുകാരനായ ഇവരുടെ മകനാണ് വാടക ക്വാർട്ടേഴ്സ് ഉടമയെയും നാട്ടുകാരെയും വിവരമറിയിച്ചത്.
പിന്നാലെ വീടിനകത്ത് പ്രതിയായ വിപിൻദാസിനെ കഴുത്തിലും ദേഹത്തുമെല്ലാം സ്വയം മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിപിൻദാസിന്റ കൈകളിലെയും കഴുത്തിലെയും ഞരമ്പുകൾ അറ്റ നിലയിലാണ് കണ്ടെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ മറ്റൊരു കേസിലെ പ്രതിയായ വിപിൻദാസ് രണ്ട് മാസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്.
അതേസമയം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക് മാറ്റിയ രേഖയുടെ മൃതദേഹം നാളെ പോസ്റ്റ്മോർട്ടം നടത്തും.
അരീക്കോട് ഓടക്കയം സ്വദേശിയായ പ്രതിയും കുടുംബവും വടശേയിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ഇവർക്ക് നാല് മക്കളുണ്ട്.
ഭാര്യയും ഭർത്താവും കുഴഞ്ഞുവീണു മരിച്ചു
കായംകുളം: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും കുഴഞ്ഞുവീണു മരിച്ചു.
ഓച്ചിറ മഠത്തിൽകാരാൺമ, മുനീറുൽ ഇഖ്‌വാൻ ജമാഅത്ത് പള്ളിക്ക് സമീപം ചക്കാലയിൽ വീട്ടിൽ കെ ജലാലുദീൻ കുഞ്ഞും, ഭാര്യ റഹിമാബീവിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണതിനെ തുടർന്ന് റഹിബാബീവിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
രാത്രി ഒൻപത് മണിയോടെ റഹിമാബീവി വീട്ടിൽ കുഴഞ്ഞുവീണിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇവരെ ചങ്ങൻകുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഇവിടെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. റഹിമാബീവിയെ കാർഡിയോളജിസ്റ്റിനെ കാണിക്കണമെന്നുള്ള വിവരം അറിഞ്ഞ ജലാലുദീൻകുഞ്ഞിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെയും ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാത്രി 9.30 ന് ജലാലുദീൻകുഞ്ഞ് മരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന ഭാര്യ റഹിമാബീവി രാവിലെ 5 മണിക്കും മരിച്ചു. ഇരുവരുടെയും ഖബറടക്കം മുനീറുൽ ഇഖ്‌വാൻ ജമാ അത്ത് പള്ളി ഖബർസ്ഥാനിൽ നടത്തി.
മക്കൾ: സൈനുദ്ദീൻ ദുബൈ, ബുഷ്‌റ, നുസ്രത്ത്. മരുമക്കൾ: നസീറ, ഷാജി, ഷാജി.
Summary: A husband hacked his wife to death at Vadassery, Areekode, Malappuram. Police have launched an investigation into the case.









